സ്വന്തം ലേഖകന്‍: ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്ലിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു.
കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്.
ഇന്ത്യയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നാണ് പാകിസ്താന്റെ ആരോപണം.
ഇത്തരത്തിലൊരു നിയമനിര്‍മ്മാണം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയത്തിന് വിരുദ്ധമാണെന്നും പാകിസ്താന്‍ ആരോപിക്കുന്നു. യു.എന്‍ സെക്രട്ടറി ജനറലിനെയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റിനെയും പാകിസ്താന്‍ ആശങ്ക അറിയിച്ചു.
കശ്മീരിനെ തര്‍ക്ക പ്രദേശമായോ ഇന്ത്യയുടെ ഭാഗമല്ലാതെയോ ചിത്രീകരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഏഴ് വര്‍ഷം വരെ തടവു ശിക്ഷയും നൂറ് കോടി രൂപ പിഴയും ചുമത്തുന്ന നിയമമാണ് ഇന്ത്യ കൊണ്ടു വരാന്‍ തയ്യാറെടുക്കുന്നത്. ഒപ്പം അനുമതിയില്ലാതെ ആകാശക്കാഴ്ചകള്‍ പകര്‍ത്തുന്നതിനും നിയമത്തില്‍ നിരോധനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല