സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി സ്വപ്നങ്ങള്‍ അവസാനിച്ചു, അംഗത്വ അപേക്ഷയില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞു. ചൈനയ്ക്കു പുറമേ കൂടുതല്‍ രാജ്യങ്ങളും വിയോജിപ്പുമായി എത്തിയതോടെയാണ് ഇന്ത്യന്‍ സ്വപ്നം തുടക്കത്തിലെ കരിഞ്ഞത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യത്തിന് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കിയാല്‍ സമാന ആവശ്യമുന്നയിച്ച് പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ചൈന ഇന്ത്യന്‍ നീക്കത്തെ എതിര്‍ത്തത്.
ഇന്ത്യയുടെ അപേക്ഷ എന്‍.എസ്.ജി ചര്‍ച്ച ചെയ്തില്ലെന്ന് ചൈനീസ് പ്രതിനിധി വാങ് ക്യൂന്‍ പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത അംഗങ്ങളെ ഗ്രൂപ്പില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. ഇത് അടിസ്ഥാനപരമായ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക അടക്കം 38 രാജ്യങ്ങള്‍ ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും ചൈന തുടക്കം മുതല്‍ ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്തിരുന്നു. എന്നാല്‍പിന്തുണ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്ന സ്വിറ്റ്‌സര്‍ലന്റ്, ബ്രസീല്‍, അയര്‍ലണ്ട് തുടങ്ങി പത്ത് രാജ്യങ്ങള്‍ ചൈനയുടെ നിലപാടിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. സഖ്യകക്ഷിയായ ബ്രസീലിന്റെ നിലപാട് മാറ്റം ഇന്ത്യയെ ഏറെ പ്രതിസന്ധിയിലാക്കി.
ചൈനയെ അനുനയിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയ തലത്തിലും നയതന്ത്ര തലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റുമായി താഷ്‌കന്ദില്‍ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. രണ്ടു ദിവസം സോളില്‍ ചേര്‍ന്ന യോഗത്തില്‍ 48 അംഗ രാജ്യങ്ങളില്‍ നിന്നുള്ള 300 പ്രതിനിധികള്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല