സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടില്‍ കുതിച്ചുയരാന്‍ തയ്യാറാകുന്നു, ആദ്യ പരീക്ഷണം പറക്കല്‍ ഇന്ന്. നാസയുടെ സ്‌പേസ് ഷട്ടിലിന്റെ ഇന്ത്യന്‍ പകര്‍പ്പായ റീയുസബില്‍ ലോഞ്ച് വെഹിക്കിള്‍ ഇന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയരും. രാവിലെ 9.30 നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏഴു മുതല്‍ പതിനൊന്നു മണി വരെയുള്ള ഏതു സമയത്തും വിക്ഷേപണം നടക്കുമെന്നാണ് സൂചന.
ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താന്‍ ശേഷിയുള്ളതാണ് പുതുതായി വികസിപ്പിച്ച ഷട്ടില്‍. ഒമ്പതു മീറ്റര്‍ നീളമുള്ള റോക്കറ്റിന് 11 ടണ്‍ ഭാരമുണ്ട്. യഥാര്‍ഥ ഷട്ടിലിനേക്കാല്‍ ചെറുതാണ് ഇപ്പോള്‍ പരീക്ഷണ പറക്കല്‍ നടത്തുന്നത്. 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷം ഷട്ടില്‍ ഭൂമിയിലേക്കു തിരിച്ചുവരും.
പരീക്ഷണത്തിന് 10 മിനിറ്റാണ് ദൈര്‍ഘ്യം. സ്ഥിര ഉപയോഗത്തിനുള്ള യഥാര്‍ഥ ഷട്ടില്‍ വികസിപ്പിക്കുന്നതിന് 10 മുതല്‍ 15വര്‍ഷംവരെ വേണ്ടി വരുമെന്നാന് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല