സ്വന്തം ലേഖകന്‍: മ്യാന്മറിലെ നാഗാ തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം, അതിര്‍ത്തി കടന്നിട്ടില്ലെന്ന് സൈന്യം. ബുധനാഴ്ച രാവിലെയാണ് ഇന്ത്യന്‍ സേന നാഗാ കലാപകാരികള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്. 70 ഓളം കമാന്‍ഡോകളാണ് പങ്കെടുത്തത്. ഉറി മിന്നലാക്രമണം നടത്തി ഒരു വര്‍ഷം പിന്നിടുന്നതിനിടെയാണ് ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നത്.
നിരവധി നാഗാ കലാപകാരികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റതായി സൈന്യം പിന്നീട് ട്വീറ്റ് ചെയ്തു. മിന്നലാക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സൈന്യം അറിയിച്ചു. മ്യാന്മര്‍ അതിര്‍ത്തിയില്‍ കലാപകാരികള്‍ സൈന്യത്തിന് നേരെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് പ്രത്യാക്രമണം. ഉറി മിന്നലാക്രമണത്തിനു ശേഷം ആവശ്യമെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യം തയാറാണെന്ന് കരസേനാ മേധാവി വിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ ഏറെ തലവേദന സൃഷ്ടിക്കുന്ന നാഗാ തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്. അതിര്‍ത്തി കടന്നായിരുന്നില്ല ഇന്ത്യയുടെ ആക്രമണമെന്നും ഇന്ത്യന്‍ സേനയില്‍ ആര്‍ക്കും ആളപായമില്ലെന്നു കിഴക്കന്‍ സൈനിക കമാന്‍ഡ് അറിയിച്ചു. 2015 ല്‍ മ്യാന്മര്‍ അതിര്‍ത്തി കടന്ന് നാഗാ തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. അന്ന് 15 പേരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല