1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2023

സ്വന്തം ലേഖകൻ: ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയത്. സാങ്കേതിക തകരാർ മൂലം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇൻഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ തിരിച്ചിരിക്കുന്നത്.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.40ന് പറന്നുയർന്ന 6E 2172 ഇൻഡിഗോ വിമാനം 8.20ഓടെ തിരുച്ചിറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്നും ഐജിഐ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നെന്നും പൈലറ്റ് ആകാശത്ത് വെച്ച് അറിയിക്കുകയായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.

യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും കുറച്ച് സമയമെടുക്കുമെന്നും ഇൻഡിഗോ ജീവനക്കാർ യാത്രക്കാരെ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാങ്കേതിക തകരാർ മൂലം ഇൻഡിഗോ വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ച ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് പട്ന വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.