1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2016

സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം, റായ്പൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് എഴുപത് യാത്രക്കാരെ ഇറക്കി വിട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റായ്പുരിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഇറക്കിവിട്ടത്.

റായ്പൂരിലേക്ക് പോകാനെത്തിയ ഒരു സംഘം ആളുകള്‍ പരസ്പരം സീറ്റ് വച്ചുമാറാന്‍ ശ്രമിച്ചതിനെച്ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. വിമാന ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജീവനക്കാര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അതേസമയം വിമാനത്തില്‍ മോശമായി പെരുമാറിയെന്ന ആരോപണം യാത്രക്കാര്‍ നിഷേധിച്ചു. വിമാന ജീവനക്കാര്‍ തങ്ങളെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ എയര്‍പോര്‍ട്ട് പോലീസിന് പരാതി നല്‍കിയതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു ദിവസം മുമ്പാണ് മറ്റൊരു കുടുംബത്തെ കൈക്കുഞ്ഞ് സഹിതം വിമാനക്കമ്പനിക്കാര്‍ സമാനമായ ആരോപണം ഉന്നയിച്ച് ഇറക്കിവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.