സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി. 2014 ലെ ഏറ്റവും മികച്ചത് എന്ന ബഹുമതിയാണ് ഡല്‍ഹിയെ തേടിയെത്തിയത്.
പ്രതിവര്‍ഷം 25 മുതല്‍ 40 ലക്ഷത്തോളം യാത്രക്കാരെ കടത്തി വിട്ടതിനാലാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്. ഏപ്രില്‍ 28 ന് ജോര്‍ദാനില്‍ വെച്ച് നടന്ന ഏഷ്യാ പസിഫിക് ലോക വാര്‍ഷിക സമ്മേളനത്തിലായിരുന്നു പുരസ്‌കാര ദാനം.
അന്തരാഷ്ട്ര എയര്‍പോര്‍ട്ട് കൗണ്‍സിലാണ് വര്‍ഷം തോറുമുള്ള ഈ പുരസ്‌കാരം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി നമ്മള്‍ ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും ഐജിഐ വിമാനത്താവള പങ്കാളികളുടേയും ഉദ്യോഗസ്ഥരുടേയും നിരന്തര പരിശ്രമമാണ് വിമാനത്താവളത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്നും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഇഒ ഐ പ്രഭാകരന്‍ പറഞ്ഞു.
എസിഐഎഎസ്‌ക്യു തുടര്‍ന്നു പോരുന്ന മൂല്യനിര്‍ണയ രീതിയനുസരിച്ച് അഞ്ചില്‍ 4.9 പോയിന്റ് നേടിയാണ് ഐജിഐഎ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധി വിമാനത്താവളം രണ്ടാം സ്ഥാനത്തായിരുന്നു. 2014, 2015 വര്‍ഷങ്ങളില്‍ 40 മില്ല്യണ്‍ യാത്രക്കാരാണ് ഐജിഐഎയിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കായി കടന്നുപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല