സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്ക് പാകിസ്താനില്‍ നിന്നൊരു മണവാട്ടി, ഒപ്പം വരന്റെ അടുത്തെത്താന്‍ സുഷമാ സ്വരാജിന്റെ ഒരു കൈ സഹായവും. ജോദ്പുര്‍ സ്വദേശിയായ യുവാവും കറാച്ചി സ്വദേശിയായ പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം അനിശ്ചിതത്വത്തിലായത്.
വിസ നിഷേധിക്കപ്പെട്ട പെണ്‍കുട്ടിക്കും ബന്ധക്കള്‍ക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ടിടപെട്ടതോടെ ഇന്ത്യയില്‍ എത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പാണ് ജോദ്പുര്‍ സ്വദേശിയായ യുവാവ് നരേഷ് തിവാനിയും കറാച്ചിയില്‍ നിന്നുള്ള പ്രിയ ബച്ചാനിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി പ്രിയക്കും കുടുബാംഗങ്ങള്‍ക്കും വീസ നിഷേധിച്ചു. ഇതോടെ വിവാഹം നടക്കാത്ത സ്ഥിതിയിലെത്തി. യുദ്ധം പ്രണയത്തെ പിരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് അവസാന വഴിയെന്ന നിലയില്‍ നരേഷ് ട്വിറ്ററിലൂടെ മന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കാന്‍ മുതിര്‍ന്നത്. തന്റെ വധു പ്രിയക്കും കുടുംബത്തിനും വീസ ലഭിക്കുന്നില്ലെന്ന് ഇയാള്‍ സുഷമയുടെ ട്വിറ്ററില്‍ പരാതി കുറിച്ചു.
ഭയപ്പെടേണ്ട, വീസ അനുവദിക്കാനുള്ള നടപടിയെടുക്കുമെന്ന് വെള്ളിയാഴ്ച സുഷമ നരേഷിന് മറുപടി നല്‍കി. മന്ത്രിയുടെ ഉറപ്പു ലഭിച്ചതോടെ ഇരുകുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല