സ്വന്തം ലേഖകന്‍: രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി. വധശിക്ഷയുടെ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്നു പുലര്‍ച്ച ഫയറിംഗ് സ്‌ക്വാഡ് ശിക്ഷ നടപ്പാക്കിയതായി വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു ഫിലിപ്പിനോ വനിതയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതായും സൂചനയുണ്ട്. രണ്ട് ആസ്‌ട്രേലിയക്കാര്‍, നാലു നൈജീരിയക്കാര്‍, ഒരു ബ്രസീലിയന്‍, ഒരു ഇന്തോനേഷ്യക്കാരന്‍ എന്നിവരെയാണ് വെടിവച്ചു കൊന്നത്.
പ്രാദേശിക സമയം അര്‍ദ്ധരാത്രി 12.30 നോടടുത്ത് വെടിശബ്ദം കേട്ടതായി തദ്ദേശവാസികള്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്തോനേഷ്യയിലെ ആസ്‌ട്രേലിയന്‍ അംബാസഡറെ മടക്കി വിളിച്ചിട്ടുണ്ട്.
ബ്രസീല്‍ ദില്‍മാ റൂസെഫും ബ്രസീല്‍ പൗരന്റെ വധത്തെ രൂക്ഷമായി അപലപിച്ചു. ആസ്‌ട്രേലിയയും ബ്രസീലും തങ്ങളുടെ പൗരന്മാരെ വധിക്കുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയ ശേഷം വിഡോഡോ സര്‍ക്കാര്‍ 14 പേരെയാണ് മയക്കു മരുന്നു കേസില്‍ വെടിവച്ചു കൊല്ലുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല