സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കടത്തു കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പത്തുപേരുടെ ജീവന്‍ നീതിയുടെ തുലാസില്‍. വധശിക്ഷ ദിവസങ്ങള്‍ക്കകം നടപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ ഓഫീസിന്റെ നിലപാട്. അതേസമയം വധശിക്ഷ കാത്തിരിക്കുന്നവരുടെ ബന്ധുക്കള്‍ പ്രതിക്കള്‍ക്ക് മാപ്പു നല്‍കണമെന്ന് ആവശ്യമായി രംഗത്തെത്തി.
നേരത്തെ വധശിക്ഷ നടപ്പാക്കരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിവിധ ലോക നേതാക്കള്‍ എന്നിവര്‍ ഇന്തീനേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 72 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.
നുസകംബന്‍ഗന്‍ ദ്വീപിലെ ജയിലില്‍ നാളെയോ ബുധനാഴ്ചയോ ഫയറിങ് സ്‌ക്വാഡ് ശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് സൂചന. നാലു നൈജീരിയക്കാര്‍, രണ്ട് ഓസ്‌ട്രേലിയക്കാര്‍, ബ്രസീല്‍, ഫ്രാന്‍സ്, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ എന്നിവര്‍ക്കാണ് വധശിക്ഷ. ഫിലിപ്പീന്‍സില്‍ നിന്ന് വധശിക്ഷക്കു വിധിക്കപ്പെട്ടയാള്‍ വനിതയാണ്.
ഇതില്‍ ഫ്രഞ്ച് പൗരനായ സെര്‍ജ് അറ്റ്‌ലവിയുടെ വധശിക്ഷ നടപ്പാക്കിയാല്‍ ഇന്തൊനീഷ്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധം തകരാറിലാവുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് ഇന്തൊനീഷ്യക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. രണ്ട് ഓസ്‌ട്രേലിയക്കാരുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും ആവശ്യപ്പെട്ടിരിന്നു.
മയക്കുമരുന്നു കച്ചവടത്തിനെതിരെ കടുത്ത നിയമമുള്ള ഇന്തൊനീഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന 130 ലേറെ കുറ്റവാളികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. വധശിക്ഷയെ ഐക്യരാഷ്ട്രസഭ അനുകൂലിക്കുന്നില്ലെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്തൊനീഷ്യയില്‍ വധശിക്ഷ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജൊക്കോ വിഡോഡോയോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല