1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2018

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണം 82 ആയി; സുനാമി മുന്നറിയിപ്പ്. ഇന്‍ഡോനീഷ്യയിലെ ലോംബോക് ദ്വീപില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ സമീപ ദ്വീപായ ബാലിയിലും അനുഭവപ്പെട്ടു.

ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ആയിരക്കണക്കിനാളുകളെ സ്ഥലത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജൂലായ് 29ന് 17 പേരുടെ മരണത്തിനിടയായ ഭൂകമ്പമുണ്ടായതും ലോംബോകില്‍ തന്നെയായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.