സ്വന്തം ലേഖകന്‍: ജനജീവിതം നിശ്ചലമാക്കി ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് കനത്ത പുകയും ചാരവും, വിമാനത്താവളം അടച്ചു. മൗണ്ട് അഗോങ്ങോ അഗ്‌നിപര്‍വതമാണ് തുടര്‍ച്ചയായി പുകയും ചാരവും വമിപ്പിച്ച് ജനജീവിതം താറുമാറാക്കിയത്. തുടര്‍ച്ചയായി പുക ഉയരുന്നതിനാല്‍ രണ്ടാം ദിവസവും ബാലിയിലെ വിമാനത്താവളം അടച്ചിട്ടു.
വിമാനത്താവളം തുറക്കാത്തതിനാല്‍ നിരവധി വിനോദ സഞ്ചാരികളാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. 443 വിമാന സര്‍വിസുകള്‍ ചൊവ്വാഴ്ച റദ്ദാക്കി. പര്‍വതത്തിന് 75 കിലോമീറ്റര്‍ അകലെയുള്ള കുട്ട ബാലിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. ഇവിടേക്ക് വര്‍ഷത്തില്‍ 1,20,000ത്തില്‍ അധികം വിനോദസഞ്ചാരികളാണ് ഈ വിമാനത്താവളത്തിലൂടെ എത്തുന്നത്. അഗ്‌നിപര്‍വതത്തില്‍ ഏതു നിമിഷവും സ്‌ഫോടനം നടക്കാനുള്ള സാധ്യത കൂടുതലാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച മുതലാണ് അഗ്‌നിപര്‍വതം പുകയാന്‍ തുടങ്ങിയത്. രണ്ടു ദിവസത്തിനുശേഷം ചാരനിറത്തിലുള്ള കനത്ത പുകയും ചാരവും ഉയരുകയായിരുന്നു. വിമാനത്തിന്റെ റൂട്ടുകളില്‍ പുക നിറഞ്ഞതിനാല്‍ യാത്ര അപകടകരമാകുമെന്നതിനാലാണ് തിങ്കളാഴ്ച വിമാനത്താവളം അടച്ചത്. പര്‍വതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം 1,00,000 പേരെ സമീപത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. 40,000ത്തില്‍ അധികം പേരെ ഇനിയും മാറ്റിപ്പാര്‍പ്പിക്കാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല