1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2016

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മൂന്നു ദിവസം നീണ്ടു നിന്ന ഗതാഗത കുരുക്ക്, മരിച്ചവരുടെ എണ്ണം 12. ഇരുപത്തൊന്നു കിലോമീറ്ററുകളാണ് കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. ചൂടുപിടിച്ച കാറുകളില്‍ മണിക്കൂറുകളോളം ചിലവഴിച്ച് നിര്‍ജ്ജലീകരണത്തിന് വിധേയരായ പ്രായംചെന്നവരാണ് മരിച്ചവരില്‍ കൂടുതലും. വിഷപ്പുക ശ്വസിച്ച് ഒരു കുഞ്ഞും മരിച്ചു. ഇത്രയും നീണ്ട സമയം വാഹനങ്ങളുടെ എയര്‍ കണ്ടീഷനറുകള്‍ പുറംതള്ളിയ വാതകങ്ങളും മരണനിരക്ക് ഉയരാന്‍ കാരണമായി.

ജാവ ദ്വീപിലെ ബ്രെബ്‌സ് നഗരത്തിലെ ഒരു ജങ്ക്ഷനില്‍ കുടുങ്ങിയവരാണ് ദുരന്തത്തില്‍ പെട്ടത് . ജങ്ക്ഷനിലെ ഒരു കെട്ടിടം പണിയായിരുന്നു കുരുക്കിന് കാരണം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പെരുന്നാളിന് വേണ്ടി ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു മരിച്ചവരില്‍ പലരും. പകല്‍ മുപ്പത്തൊന്നു ഡിഗ്രിയാണ് ഇവിടെ താപനില.

വൈദ്യസഹായത്തിന് ഹെല്പ് ലൈന്‍ നമ്പര്‍ നല്‍കിയിരുന്നെങ്കിലും നിയന്ത്രിയ്ക്കാനാവാത്ത തിരക്കിലും ബ്ലോക്കിലും ആ സഹായം ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഈ അവധിക്കാലത്ത് വാഹനവുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ട് ഇന്ത്യോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 400 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.