രണ്ട് ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ ഒമ്പത് തടവുകാരുടെ വധശിക്ഷ ബാലി ഇന്ന് നടപ്പാക്കും. ഓസ്‌ട്രേലിയന്‍ പൗരന്മാരായ മ്യൂരന്‍ സുമാരന്‍ ആന്‍ഡ്രു ചാന്‍ എന്നിവര്‍ക്ക് യാതൊരു വിധി ഇളവുകളും നല്‍കില്ലെന്ന് കാണിച്ച് ഇന്‍ഡോനേഷ്യന്‍ വിദേശകാര്യ മന്ത്രി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പിന് കത്തയച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ദയാഹര്‍ജി പരിഗണിച്ച് ഇവരെ വെറുതെ വിടുമെന്ന തങ്ങളുടെ പ്രതീക്ഷ വെറുതെയായെന്ന് ജൂലി ബിഷപ്പ് പറഞ്ഞു.
കുടുംബാംഗങ്ങള്‍ ഇവരെ ജയിലില്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുടെ മുന്നിലൂടെയാണ് തടവുകാര്‍ക്കുള്ള ശവപ്പെട്ടി ജയിലിനുള്ളിലേക്ക് കൊണ്ടു പോയത്. ഇന്‍ഡോനേഷ്യന്‍ സമയം ആറ് മണിക്ക് ഇവരുടെ വധശിക്ഷ നടപ്പാക്കും. ചാന്‍ 31കാരനും സുകുമാരന്‍ 33കാരനുമാണ്.
നാല് നൈജീരിയക്കാരും, ഒരു ഇന്‍ഡോനേഷ്യക്കാരനും ഒരു ബ്രസീലുകാരനും ഒരു ഫിലിപ്പിനോകാരനുമാണ് ഇന്ന് വധശിക്ഷ ഏറ്റുവാങ്ങുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല