സ്വന്തം ലേഖകന്‍: സുനാമി ദുരന്തം; ഇന്തോനേഷ്യയില്‍ മരണം 373 ആയി; വീണ്ടും സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 373 ആയി. 1500 ലധികം പേര്‍ക്ക് പിക്കേറ്റിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും സുനാമി സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി.
17,000 ദ്വീപുകളുടെ കൂട്ടമായ ഇന്തോനേഷ്യയില്‍ ഏറ്റവും ജനവാസമുള്ള ജാവ, സുമാത്ര ദ്വീപുകളിലാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ സുനാമി ദുരന്തം വിതച്ചത്. ശനിയാഴ്ച രാത്രി ഒമ്പതിനു ശേഷമുണ്ടായ കൂറ്റന്‍ സുനാമിത്തിരകളാണ് ദ്വീപുകളില്‍ നാശം വിതച്ചത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ റോഡുകളും കെട്ടിടങ്ങളും വീടുകളും ബോട്ടുകളുമടക്കം കോടികളുടെ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.
കാണാതായവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഇപ്പോഴും പുരോഗമിക്കുകയാണ്. റോഡുകള്‍ തകരുകയും ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാവുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അതിനിടെ, അഗ്‌നിപര്‍വതം ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ വീണ്ടും സൂനാമി സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല