ഇന്തോനേഷ്യന്‍ യാത്രാവിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 122 യാത്രക്കാരുമായി ഇന്തോനേഷ്യയുടെ കിഴക്കന്‍ നഗരമായ അംബോണ്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ബോംബു ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.
ദക്ഷിണ സുലാവെസിയില്‍ മക്കാസ്സാറിലെ മക്കാസ്സാറിലെ സുല്‍ത്താന്‍ ഹസനാദ്ദീന്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത ബാടിക് എയര്‍ വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. എയര്‍ട്രാഫിക് കണ്‍ട്രോളിലേയ്ക്ക് ടെക്സ്റ്റ് മെസേജായാണ് ബോംബു ഭീഷണിയെത്തിയത്. വ്യാജ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ഇതിന്റെ ഉറവിടം കണ്ടെത്താനോ കുറ്റക്കാരായവരെ ശിക്ഷിക്കാനോ സാധിക്കില്ല. മുന്‍പ് അപകടം നടന്നിട്ടുള്ള രാജ്യങ്ങളെയോ എയര്‍ലൈന്‍ കമ്പനികളെയോ തെരഞ്ഞുപിടിച്ചാണ് വ്യാജന്മാര്‍ ഭീഷണി മുഴക്കാറുള്ളത്. ലുഫ്താന്‍സ കമ്പനിയുടെ വിമാനം ഫ്രഞ്ച് ആല്‍പ്‌സില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ വ്യാജഭീഷണി സ്ഥിരമായുണ്ടായിരുന്നു. ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി പരിശോധിക്കുകയാണ് ഏക പോംവഴി. വിമാനം ഉയരുന്നതിന് മുന്‍പാണെങ്കില്‍ പരിശോധന നടത്തി വീണ്ടും പറക്കാം. ഒട്ടുമിക്ക സംഭവങ്ങളിലും വിമാനം പറന്നുയര്‍ന്ന് ഉടനെയായിരിക്കും ഭീഷണി എത്തുക. ഒന്നുകില്‍ എയര്‍ലൈന്‍ കമ്പനിയുടെ ഓഫീസിലോ അല്ലെങ്കില്‍ എയര്‍ കണ്‍ട്രോള്‍ റൂമിലോ ആയിരിക്കും ഭീഷണി എത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല