സ്വന്തം ലേഖകന്‍: 21 ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുവേലക്കുള്ള തൊഴിലാളികളെ അയക്കുന്നത് നിര്‍ത്താന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടുവേലക്കായി സൗദിയില്‍ എത്തിയ രണ്ട് ഇന്തോനേഷ്യന്‍ വനിതകളെ അടുത്തുടെ വധശിക്ഷക്ക് വിധേരാക്കിയതിനോടുള്ള പ്രതികരണമാണ് പുതിയ തീരുമാനം എന്ന് കരുതുന്നു.
ഇന്തോനേഷ്യന്‍ വീട്ടുവേലക്കാര്‍ ഏറ്റവും കൂടുതലുള്ള സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് വീട്ടുവേലക്കാരെ അയക്കുന്നത് മൂന്നു മാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ഇന്തോനേഷ്യന്‍ മാനവവിഭവ ശേഷി മന്ത്രി ഹനിഫ് ദകിരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ ഇന്തോനേഷ്യന്‍ വീട്ടുവേലക്കാര്‍ മോശം രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ഇന്തോനേഷ്യ ഏറെക്കാലമായി പരാതിപ്പെടുന്നതാണ്. 2011 മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരന്‍ വധശിക്ഷക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.
പുതിയ നീക്കം സ്ഥിരമാകാനാണ് സാധ്യത്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാര്‍ക്ക് ജോലിയില്‍ തുടരാം. നേരത്തെ കൊല്ലക്കുറ്റം ചുമത്തിയാണ് സൗദി രണ്ട് ഇന്തോനേഷ്യന്‍ തൊഴിലാളികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷയുടെ വിവരം മുന്‍കൂട്ടി അറിയിക്കാത്തതിന്റെ പേരില്‍ ഇന്തോനേഷ്യ സൗദി അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല