1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2018

സ്വന്തം ലേഖകന്‍: പതിമൂന്നാം വയസുമുതല്‍ യുവതിയെ ലൈംഗിക അടിമയാക്കി ഗുഹയിലടച്ച 83 കാരന്‍ ഇന്തോനേഷ്യന്‍ മന്ത്രവാദി പിടിയില്‍. പതിനഞ്ച് വര്‍ഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു മന്ത്രവാദി. ഇയാളുടെ വീടിനു സമീപമുള്ള ഗുഹയില്‍ നിന്നു യുവതിയെ കണ്ടെത്തിയതോടെയാണു സംഭവം പുറത്തായത്.

13 ആം വയസില്‍ ചികില്‍സയ്ക്കു വേണ്ടിയാണ് വ്യാജവൈദ്യന്‍ കൂടിയായ മന്ത്രവാദിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ എത്തിച്ചത്. ഇയാളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ അവിടെ നിര്‍ത്തി മാതാപിതാക്കള്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

അന്വേഷിച്ചപ്പോള്‍, പെണ്‍കുട്ടി ജോലി അന്വേഷിച്ച് ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കു പോയെന്ന മറുപടിയാണ് മന്ത്രവാദിയില്‍ നിന്നു മാതാപിതാക്കള്‍ക്കു ലഭിച്ചത്. പിന്നീടു കഴിഞ്ഞ 15 വര്‍ഷമായി മാതാപിതാക്കള്‍ക്കു പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പെണ്‍കുട്ടി ഗുഹയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.

അംറിന്‍ എന്ന ആണ്‍കുട്ടിയുടെ ആത്മാവ് തന്റെ ശരീരത്തിലുണ്ടെന്നും അത് പെണ്‍കുട്ടിയുടെ കാമുകനാണെന്നു വിശ്വസിപ്പിക്കുകയും ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പല തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും മരുന്നുകള്‍ നല്‍കി മന്ത്രവാദി അതു അലസിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി. കുറ്റം തെളിയിക്കപ്പെട്ടാല്‍ മന്ത്രവാദിക്ക് 15 വര്‍ഷം തടവുശിക്ഷ ലഭിക്കും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.