സ്വന്തം ലേഖകന്‍: സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ പോപ് ഗായിക 45 മിനിറ്റോളം പരിപാടി അവതരിപ്പിച്ച ശേഷം വീണു മരിച്ചു. പ്രശ്‌സ്ത ഇന്തോനേഷ്യന്‍ പോപ്പ് ഗായിക ഇമ്ര ബ്ലൂവാണ് സംഗീത പരിപാടിയുടെ ഭാഗമായി കൊണ്ടു വന്ന പാമ്പിന്റെ കടിയേറ്റ് മരിച്ചത്. കടിയേറ്റിട്ടും പരിപാടി നിര്‍ത്താനോ ചികിത്സ തേടാനോ തയ്യാറാകാതെ 45 മിനിറ്റോളം പരിപാടി തുടര്‍ന്ന ഇമ്ര കുഴഞ്ഞുവീണു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇമ്രയുടെ പരിപാടികളില്‍ വിഷമില്ലാത്ത പാമ്പുകളെ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഉഗ്രവിഷമുള്ള പാമ്പിനെയായിരുന്നു സംഘാടകര്‍ എത്തിച്ചത്. പരിപാടിക്കിടെ ഇമ്ര അബദ്ധത്തില്‍ രാജവെമ്പാലയുടെ വാലില്‍ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റതോടെ പാമ്പ് ഇമ്രയുടെ തുടയില്‍ കടിച്ചു. എന്നാല്‍ ഭാവഭേദമില്ലാതെ പരിപാടി തുടര്‍ന്ന ഇമ്രക്ക് കടിയേറ്റതായി 45 മിനിറ്റിനു ശേഷം അവര്‍ കുഴഞ്ഞു വീണപ്പോഴാണ് കാണികള്‍ അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല