1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍! ഇന്തോനേഷ്യയിലെ മുന ദ്വീപിലുള്ള പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 54 വയസ് പ്രായമുള്ള വാ തിബ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ഭീമന്‍ പാമ്പ് ഇരവിഴുങ്ങി വിശ്രമിക്കുന്നത് കണ്ടിരുന്നു.

പാമ്പിന്റെ സമീപത്ത് സ്ത്രീയുടെ ചെരിപ്പ് കിട്ടിയതോടെയാണ് ഇര അവരാണെന്ന് ഗ്രാമീണര്‍ക്ക് മനസിലായത്. തുടര്‍ന്ന് സംശയം തീര്‍ക്കാന്‍ ഗ്രാമവാസികള്‍ പാമ്പിനെ കൊല്ലുകയും പോലീസിന്റെ സാന്നിധ്യത്തില്‍ വയര്‍ കീറി വാ തിബയുടെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. 23 അടി നീളമുള്ള നീളമുള്ളതായിരുന്നു ഈ പെരുമ്പാമ്പ്.

ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലാണ് ഇത്രയധികം വലിപ്പമുള്ള പെരുമ്പാമ്പുകള്‍ കാണപ്പെടുന്നത്. ചെറിയ മൃഗങ്ങളെയാണ് സാധാരണഗതിയില്‍ ഇവ ആഹാരമാക്കുന്നത്. മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടതാണ് ഇതുനു മുമ്പുണ്ടായ സമാന സംഭവം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.