ശ്രീനിവാസനും ഇന്ദ്രജിത്തും ഒന്നിക്കുന്നു. പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ഔട്ട്‌സൈഡര്‍ എന്ന ചിത്രത്തിലാണ് ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ആത്മകഥ എന്ന ചിത്രത്തിന് ശേഷം പ്രേംലാല്‍ ഒരുക്കുന്ന സിനിമയാണ് ഔട്ട്‌സൈഡര്‍. മുന്‍സിനിമയില്‍ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷര്‍ ത്രില്ലര്‍ ചിത്രമായാണ് പ്രേംലാല്‍ ഔട്ട്‌സൈഡര്‍ ഒരുക്കുന്നത്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഗാനരചന നിര്‍വഹിക്കുന്നു. നവാഗതനായ സംഗീത് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ഔട്ട്‌സൈഡറുടെ ചിത്രീകരണം ഡിസംബര്‍ 20ന് തേക്കടിയില്‍ തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല