ബീ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡ് സ്പോണ്സര് ചെയ്ത രണ്ടാമത് ട്രാവല്‍ വിഷന്‍ ഇന്‍ഡസ് പ്രീമിയര്‍ ലീഗില്‍ സന്തോഷിന്റെ മഞ്ഞപ്പടയുടെ തേരോട്ടം. ആവേശകരമായ ഫൈനലില്‍ ഫീനക്സ് നോര്‍ത്താംപ്ടണിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്രിസ്റണ്‍ വിജയകിരീടം ചൂടിയത്.
വാശിയേറിയ സെമിഫൈനലുകളില്‍ ടീം നോര്‍ത്താംപ്ടണ്‍, ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ളബിനെയും, നോട്ടിങ്ങ്ഹാം ക്രിക്കറ്റ് ക്ളബിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ളബ് മാഞ്ചസ്ററിനെയും കരുത്തരായ കവന്‍ട്രി സ്പോര്‍ട്ടിംഗ് ക്ളബിനെയും അട്ടിമറിച്ചാണ് പ്രിസ്റ്ണ്ല ഫൈനലിലെത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഫീനക്സ് നോര്‍ത്താംപ്ടണ്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് വാരിക്കൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം പ്രിസ്റണ്‍ ജോണ്ടിയുടെയും ജയറാമിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
വിജയികളായ പ്രിസ്റണ്‍ ക്രിക്കറ്റ് ക്ളബിന് ട്രാവല്‍ വിഷന്‍ 501 പണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, ട്രാവല്‍ വിഷന്‍ എം.ഡി മുസ്തഫയുടെ പ്രതിനിധി ജിസ്സി മാത| സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ആയ ടീമിന് 251 പണ്ട് ക്യാഷ് അവാര്‍ഡും ചിന്നമ്മ ജോസ് മുപ്രപ്പള്ളില്‍ മെമ്മോറിയല്‍ ട്രോഫിയും മാത| കുര്യനും ബിനു മുപ്രപ്പള്ളിയും ചേര്‍ന്ന് സമ്മാനിച്ചു. മാന്‍ ഓഫ് ദി മാച്ച് ആയി പ്രിസ്റണിന്റെ ജയറാമിനെയും മാന്‍ ഓഫ് ദി സീരിസായി പ്രിസ്റണിന്റെ തന്നെ ജിന്റിയെയും തിരഞ്ഞെടുത്തു.
സമ്മേളന ചടങ്ങില്‍ വിജയികള്‍ക്കും, ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷനും തത്സമയം ഇടുക്കി എം.എല്‍.എ റോഷി അഗസ്റിന്‍ അനുമോദനങ്ങളും, ഓണാശംസകളും ടെലിഫോണ്‍ സന്ദേശം നേര്‍ന്നു. ഈ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി ഇന്ഡസിനോട് സഹകരിച്ച എല്ലാ സ്പോണ്സറിനോടും ടീമുകളോടും കാണികളോടും ഇന്‍ഡസ് പ്രസിഡന്റ് റെജി ഡീനിയേലിന്റെയും കമ്മറ്റി അംഗങ്ങളുടെയും നന്ദിയും കടപ്പാടും അറിയിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല