ടൂര്‍ണമെന്റ്കളുടെ രാജാക്കന്മാരായ ഇന്ഡസ് കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നനീറ്റനില്‍ വെച്ച് നടക്കുന്ന ഒന്നാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ യുകെയിലെ പ്രഗത്ഭരായ ടീമുകള്‍ മാറ്റുരയ്ക്കുന്നു.
ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിലെ വിജയികള്‍ക്ക് ഗൂര്‍ക്കിഷ് റസ്റ്റോരണ്ട് നനീട്ടന്‍ നല്കുന്ന 301 പൌണ്ട് ക്യാഷ് അവാര്‍ഡും ത്രേസ്യാമ ജോസഫ് വെള്ളാംപ്രയില്‍ മെമ്മോറിയല്‍ എവറോളിഗ് ട്രോഫിയും രണ്ടാം സമ്മാനാര്‍ഹരാകുന്ന ടീമിലെ വിജയികള്‍ക്ക് ഇഞ്ചുറി ക്ലൈം സൊലൂഷന്‍ കവന്ട്രി നല്‍കുന്ന 151 പൌണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും മത്സരാനന്തരം ഗൂര്‍ക്കിഷ് റസ്റ്റോറണ്ട് എംഡി ഓം ഗുരാങ്ങും ഇഞ്ചുറി ക്ലൈം സോലുഷന്‍ എംഡി ജോസ് മാത്യുവും വിജയികള്‍ക്ക് സമ്മാനിക്കുമെന്ന് ICA പ്രസിഡണ്ട് അഭിലാഷ് ഗോപിദാസന്‍ അറിയിച്ചു.
ഇനിയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ നവംബര്‍ പത്തിനകം താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഭിലാഷ് ഗോപിദാസന്‍ : 07939412784
ഫിലിപ് സെബാസ്റ്റ്യന്‍ : 07809378500
ഗിരീഷ് ചാക്കോ : 07983398542
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല