ലണ്ടന്‍ : ബീ ഇന്റര്‍നാഷണല്‍ യൂകെ ലിമിറ്റഡ് സ്പോണ്സര് ചെയ്യുന്ന രണ്ടാമത് ട്രാവല്‍ വിഷന്‍ ഇന്‍ഡസ് പ്രീമിയര്‍ ലീഗിന് ആഗസ്റ്റ് പത്തൊന്പതിന് നണീറ്റില് തുടക്കമാകും. മഴമൂലം മാറ്റിവച്ച ടൂര്‍ണമെന്റിന്റെ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇന്‍ഡസ് ക്രിക്കറ്റ് കോഡിനേറ്റര്‍ ടോണി ജോസഫ് അറിയിച്ചു. യുകെയിലെ പ്രഗത്ഭരായ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ഇന്‍ഡസ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ഫ്രണ്ട്സ് ക്ലബ്ബ്, മാഞ്ചസ്റ്റര്‍, റണ്ണേഴ്സ് അപ്പായ ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ലബ്ബ് , ഇന്‍ഡസ് കോബ്രാസ് എന്നിവര്‍ കന്നിയങ്കത്തിനിറങ്ങും.
സന്തോഷ് ക്യാപ്റ്റനായ പെര്സ്റ്റണ് ക്രിക്കറ്റ് കഌ്, ഡോണ്‍ ക്യാപ്റ്റനായ ഫീനിക്സ് നോര്ത്താപ്ംടണ്, സെന്റ് ജോര്‍ജ്ജ് മാഞ്ചസ്റ്റര്‍, ജോബി ആലപ്പാടന്‍ നയിക്കുന്ന കവന്‍ട്രി ക്രിക്കറ്റ് കഌും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷിജി ചാക്കോ പറഞ്ഞു.
വിജയികള്‍ക്ക് ട്രാവല്‍ വിഷന്‍ നല്കുന്ന 501 പൗണ്ട് കാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനിതരാകുന്ന ടീമിന് മെറ്റ് ലൈഫ് മാത്യൂ കുര്യന് നല്‍രുന്ന 251 പൗണ്ട് കാഷ് അവാര്‍ഡും ചിന്നമ്മ ജോസ് മുപ്രപ്പളളില് എവറോളിംഗ് ട്രോഫിയും നല്‍കും. മാന്‍ ഓഫ് ദി സീരീസിന് ജോസ് മാത്യു ഇന്‍ഞ്ച്വറി ക്ലെയിം സൊലൂഷ്യന്‍സ് കവന്‍ട്രി നല്കുന്ന സമ്മാനവും മാന്‍ ഓഫ് ദി മാച്ച് (ഫൈനല്‍)ന് മെലഡി ഓര്‍ക്കസ്ട്ര ലെസ്റ്റര്‍ നല്കുന്ന സമ്മാനവും ഫെയര്‍ പ്ലേ അവാര്‍ഡിന് അര്‍ഹരാകുന്ന ചീമിന് പാചക സമ്രാട്ട് ബെന്നി സ്റ്റിവാന്ജ് നല്കുന്ന സമ്മാനവും നല്‍കും. ട്രാവല്‍ വിഷന്‍ എം ഡി മുസ്ഥഫ, ബീ ഇന്‍ര്‍നാഷണല്‍ എം ഡി സുഭാഷ് ജോര്‍ജ്ജ്, മാത്യൂ കുര്യന്, ജോസ് മാത്യു, ബിനു മുപ്രപളളില്, സ്റ്റാന്‍ലി മാത്യു, മെലഡി ഓര്ഡക്കസ്ട്ര, ബെന്നി സ്റ്റിവാന്ജ് എന്നിവര്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇന്‍ഡസ് പ്രസിഡന്റ് റെജി ഡാനിയല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് അഭിലാഷ് ഗോപിദാസന് – 07939412784, ബെന്നി മാവേലി – 0798361003, ഷിജി ചാക്കോ – 07983629860 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല