നണിറ്റന്‍ : വ്യത്യസ്തവും ക്രിയാത്മകവുമായ കര്‍മ്മപരിപാടികള്‍ കൊണ്ട് യു.കെ മലയാളികളുടെ ജനപ്രിയ അസോസിയേഷന്‍ ആയി മാറിയ ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണിറ്റനെ നയിക്കാന്‍ റെജി ഡാനിയേലിന്റെ നേതൃത്ത്വത്തില്‍ ഒമ്പതംഗ ഭരണസമിതി നിലവില്‍ വന്നു. പ്രസിഡന്റ് ആയി റെജി ഡാനിയേല്‍, സെക്രട്ടറി ഷിജി ചാക്കോ, ട്രെഷറര്‍ ടോണി ജോസഫ്, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി അഭലാഷ് ഗോപിദാസന്‍,കള്‍ച്ചറല്‍ കോഡിനേറ്റേര്‍സ് അനീഷ് കല്ലിങ്കല്‍, ഷൈജി ജോസഫ്, സൈമണ്‍ ജോസ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ടേഴ്‌സി ജോബി എബ്രഹാം, ജയ്‌സണ്‍ നന്ദളാത്ത്, പി.ആര്‍.ഒ ആയി ബെന്നി മാവേലിയെയും തെരഞ്ഞെടുത്തു.
ഇന്‍ഡസിന്റെ കര്‍മ്മപരിപാടികളായ ഇന്‍ഡസ് ചാരിറ്റബിള്‍ ട്രെസ്റ്റ്, ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഇന്‍ഡസ് ഐസിഎ ബാറ്റ്മിന്റണ്‍ ടുര്‍ണമെന്റ് , ഇന്റസ് കാര്‍ഷികമേള, ഇന്‍ഡസ് ബോളിവുഢ് ഡാന്‍സ് അക്കാദമി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രസിഡന്റ് റെജി ഡാനിയേല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ എല്ലാ കമ്മിറ്റി മെമ്പര്‍മാരും മുന്‍ പ്രസിഡന്റ് അഭിലാഷ് ഗോപിദാസനും മുന്‍ സെക്രട്ടറി അനീഷ് കല്ലിങ്കലും നന്ദി അറിയിച്ചു. വരും നാളുകളില്‍ എല്ലാവരുടെയും സജീവമായ സഹകരണവും പങ്കാളിത്തവും സെക്രട്ടറി ഷിജി ചാക്കോ അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല