നനീറ്റന്‍: ഒന്നാമത് ഇന്‍ഡസ് പ്രിമയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രാവല്‍ വിഷന്‍ എവര്‍ റോളിങ്ങ് ട്രോഫി മാഞ്ചസ്റ്റര്‍ ടീമിന്. ഫൈനലില്‍ ബര്ട്ടന് ക്രിക്കറ്റ് ക്ലബിനെ തോല്പിച്ചാണ് മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിങ്ങ് ക്ലബ് ജേതാക്കളായത്. കഴിഞ്ഞ ദിവസം നനീറ്റനില്‍ നടന്ന ചടങ്ങില്‍ ഒന്നാം സമ്മാനമായ 501 പൌണ്ടും എവര്‍ റോളിങ്ങ് ട്രോഫിയും മാഞ്ചസ്റ്റര്‍ ടീമിന് ട്രാവല്‍ വിഷന്‍ ഉടമ മുസ്തഫ കൈമാറി. ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന് നടത്തിയ ഓണാഘോഷച്ചടങ്ങിലാണ് സമ്മാന ദാനം നിര്‍വഹിച്ചത്.
രണ്ടാം സമ്മാനമായ 251 പൌണ്ട് ഇന്‍ജുറി ക്ലെയിം നല്കി. മുപ്രാപ്പിള്ളി ബ്രദേഴ്സാണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ചിന്നമ്മ ജോസ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി സ്പോണ്സര് ചെയ്തത്. ഗാര്ഡിയന് അസോസിയേറ്റ്സ് സ്പോണ്സര് ചെയ്ത മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മാഞ്ചസ്റ്ററിന്റെ സനീഷിനാണ് . മാഞ്ചസ്റ്റര്‍ ടീമിന്റെ സുബാഷ് മികച്ച ബൌളറായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ഫുഡ് ബര്മിങ്ങ്ഹാമാണ് മികച്ച ബൌളര്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും സ്പോണ്സര് ചെയ്തത്. ജോര്‍ജ് എലിയറ്റ് ക്രിക്കറ്റ് ക്ലബിന്റെ നിഖിലാണ് മികച്ച ബാറ്റ്സ്മാന്. മികച്ച ബാറ്റ്സ്മാന് മെലഡി ഓര്‍ക്കസ്ട്ര കാഷ് അവാര്‍ഡും ശ്രുതി ഓര്‍ക്കസ്ട്ര ട്രോഫിയും നല്കി. ഇന്‍ഡസ് കോബ്രാസ് ടീം ഫെയര്‍ പ്ലേ അവാര്‍ഡ് നേടി. കുര്ക്കിഷ് റസ്റ്റോറന്റാണ് ഫെയര്‍ പ്ലേ ട്രോഫിയും തുകയും സ്പോണ്സര് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല