നനീട്ടനിലെ ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.വാര്‍വിക്ഷയറിലെ ഏറ്റവും വലിയ കാര്‍ണിവല്‍ ആയ നനീട്ടന്‍ കാര്‍ണിവലില്‍ അവതരിപ്പിച്ച ഫ്ലോട്ടിന് രണ്ടാം സ്ഥാനം നേടിയ ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ പുരസ്ക്കാരം ഏറ്റു വാങ്ങി.കഴിഞ്ഞ ദിവസം നടന്ന സമ്മാനദാന ചടങ്ങില്‍ നനീട്ടന്‍ കാര്‍ണിവല്‍ ക്യൂനില്‍ നിന്നും അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് ഗോപിദാസനും,സെക്രട്ടറി അനീഷ് കല്ലിങ്കലും ചേര്‍ന്നാണ് സമ്മാനം ഏറ്റു വാങ്ങിയത്.
സമ്മാനദാന ചടങ്ങില്‍ അസ്സോസ്സിയേഷന്‍റെ എല്ലാ കമ്മിറ്റി അംഗങ്ങളും സഹയാത്രികരും സന്നിഹിതരായിരുന്നു.ഈ വിജയത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും,പ്രത്യേകിച്ച് ടോണി ജോസെഫിനെയും റെജി ദാനിയെലിനെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് T 20 ക്രിക്കറ്റ് മാമാങ്കം അരങ്ങേറുന്നു.ആഗസ്റ്റ് ഏഴു മുതല്‍ പതിനാലു വരെയുള്ള തീയതികളില്‍ Market Bosworth Cricket Club ഹോം ഗ്രൗണ്ടില്‍ വച്ച് യു കെയിലെ പ്രശസ്തരായ T 20 ക്രിക്കറ്റ് ടീമുകള്‍ ഈ മല്‍സരത്തില്‍ കൊമ്പുകോര്‍ക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 പൌണ്ടും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 251 പൌണ്ടും സമ്മാനം നല്‍കും.മാന്‍ ഓഫ് ദി സീരിസ് ആകുന്നയാള്‍ക്ക് 51 പൌണ്ടും മാന്‍ ഓഫ് ദി മാച്ച് ആകുന്നയാളുകള്‍ക്ക് ട്രോഫികളും നല്‍കും.
ഇനിയും മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ജൂലൈ 20 നു മുന്‍പായി ബന്ധപ്പെടുക
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ : ടോണി ജോസഫ് : 07947931143
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് പ്രസിഡന്‍റ് : അഭിലാഷ് ഗോപിദാസന്‍ : 079394 12784
ഇന്‍ഡസ് പ്രീമിയര്‍ ലീഗ് സെക്രട്ടറി : അനീഷ് കല്ലുങ്കല്‍ : 078720 39579
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല