ലോകകപ്പിലെ ഇന്ത്യാ- —ബംഗ്ലാഗേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയമായി മാറുന്നു. മത്സരഫലത്തിനെതിരേ ബംഗ്ലാദേശിന്‍റെ ഐസിസി തലവന്‍ മുസ്തഫാ കമാലിന്റെ വിമര്‍ശനത്തിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിന്തുണ. ലോകകപ്പില്‍ ഇന്ത്യ വിജയിച്ചത് അംപയര്‍മാരുടെ സഹായം കൊണ്ടാണെന്ന് ഹസീന വ്യക്തമാക്കി.
അംപയര്‍ ആ തെറ്റ് വരുത്തിയിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെ കീഴടക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ബംഗഌദേശ് പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മത്സരഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെ കമാല്‍ ഐസിസി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുകയും ഇന്ത്യയ്ക്ക് വേണ്ടി അംപയര്‍ ഒത്തുകളിച്ചെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അംപയര്‍മാര്‍ എല്ലാം പദ്ധതിയിട്ടിരുന്നത് പോലെയാണ് കളിച്ചത് വിഷയം അടുത്ത ഐസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അങ്ങിനെ സംഭവിക്കുന്നില്ലെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്നും പറഞ്ഞിരുന്നു.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടറില്‍ 109 റണ്‍സിനായിരുന്നു ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത്. മത്സരത്തില്‍ 137 റണ്‍സടിച്ച് ടോപ് സ്‌കോററായി മാറിയ രോഹിത് ശര്‍മ്മ 90 ല്‍ നില്‍ക്കുമ്പോള്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് ചെയ്യപ്പെട്ടെങ്കിലും അംപയര്‍ അലീംദറും ഇയാന്‍ ഗൗള്‍ഡും നോബോള്‍ വിധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല