കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ആനുകൂല്യങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും സംസ്ഥാനത്തെ കര്‍ഷകരെ യോഗ്യരാക്കുന്ന കര്‍ഷക രജിസ്‌ട്രേഷന്‍ നടപടികള്‍ അട്ടിമറിക്കുവാന്‍ സംസ്ഥാന കൃഷിവകുപ്പും ഉദ്യോഗസ്ഥ ലോബികളും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൂഢാലോചന നടത്തുകയാണെന്നും കര്‍ഷക രജിസ്‌ട്രേഷന്റെ നടപടികള്‍ സുതാര്യമാക്കുവാനും പരമാവധി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുവാനുള്ള സത്വരനടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും ഇന്‍ഫാം ദേശീയസമിതി ആവശ്യപ്പെട്ടു.
കര്‍ഷക രജിസ്‌ട്രേഷന്‍ അട്ടിേമറിക്കപ്പെട്ടിരിക്കുന്നത് അന്വേഷണവിധേയമാക്കണം.. ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നാഥനില്ലാക്കളരിയായി കൃഷിഭവനുകള്‍ അധഃപതിച്ചിരിക്കുകയാണ്. കൃഷിഭവനുകളുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക തട്ടിപ്പുകളും അഴിമതികളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഒട്ടേറെ പദ്ധതിവിഹിതങ്ങള്‍ വഴിമാറി ചെലവുചെയ്യപ്പെടുന്നുവെന്ന ആക്ഷേപം വര്‍ദ്ധിച്ചുവരികയുമാണ്. പരമാവധി കര്‍ഷകരെ എങ്ങനെ കര്‍ഷക രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കാമെന്നാണ് കൃഷിവകുപ്പിന്റെ വിചിത്രമായ നിലപാടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.
2012ലാണ് സര്‍ക്കാര്‍ കര്‍ഷക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതിനോടകം യഥാര്‍ത്ഥ കര്‍ഷകരുടെ 20 ശതമാനത്തിനുപോലും രജിസ്‌ട്രേഷന് അവസരമുണ്ടായിട്ടില്ല. കര്‍ഷകരജിസ്‌ട്രേഷനുകള്‍ അക്ഷയസെന്ററുകളില്‍ക്കൂടി നടപ്പിലാക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഏകോപനമില്ലായ്മ കര്‍ഷകരജിസ്‌ട്രേഷന് തടസ്സം നില്‍ക്കുകയാണെന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതില്‍ ന്യായീകരണമില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല