സിറിയയില്‍ പ്രസിഡണ്ട് ആസാദിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ നേരിടുന്നതിന്റെ ഭാഗമായ് ഹമായില്‍ അധികൃതര്‍ വൈദൃതി വിച്ചേദിച്ചതിനെ തുടര്‍ന്നു ആശുപത്രിയില്‍ ഇന്ക്യുബെട്ടറിന്റെ സഹായത്തോടെ ജീവന്‍ നില നിര്‍ത്തിയിരുന്ന എട്ട് ശിശുക്കള്‍ മരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഹുറാനി ആശുപത്രിയില്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ പിറന്ന കുഞ്ഞുങ്ങളാണ് മരണമടഞ്ഞത്.
അതിനിടെ, ജനാധിപത്യ പ്രക്ഷോഭകരെ നേരിടുന്ന സൈന്യം ദെയര്‍ ഇസോരില്‍ 38 പേരെ വധിച്ചു. കിഴക്കന്‍ സിറിയയിലെ ഏറ്റവും വലിയ നഗരമായ ദെയര്‍ ഇസോരില്‍ ഇന്നലെ പുലര്ച്ചയാണ് ടാങ്കുകളും കവചിത വാഹനങ്ങളുമായ് സൈന്യം പ്രവേശിച്ചത്. സിവിലിയന്‍സിനെതിരെ സായുധ സേനയെ ഉപയോഗിക്കരുതെന്ന രാജ്യാന്തര അഭ്യര്‍ത്ഥന അവഗണിച്ചു പ്രക്ഷോഭകരെ അടിച്ചമര്‍ത്താനാണ് ആസാദ് ഭരണകൂടത്തിന്റെ ശ്രമം. ടര്‍ക്കി പ്രധാനമന്ത്രി തയ്യിപ് എല്ടോഗന്‍, ആസാദിന് ശക്തമായ മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭകര്‍ക്കെതിരായ നടപടിയില്‍ തങ്ങളുടെ ക്ഷമ നശിക്കുകയാനെന്നും ചര്ച്ചയ്ക്കായ് വിദേശകാര്യ മന്ത്രിയെ ചൊവ്വാഴ്ച സിറിയയിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ്, സമരക്കാരെ കൊല്ലാന്‍ വേണ്ടി മാത്രമാണ് കുറച്ചു കാലമായ് സിറിയന്‍ ഭരണകൂടം ശ്രമിക്കുന്നതെന്നും സിറിയന്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ല എന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ ആരോപിച്ചിരുന്നു. ശനിയാഴ്ച ആസാദുമായ് ഫോണില്‍ സംസാരിച്ച യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ സൈനിക നടപടി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നാലു മാസമായി നടന്നു വരുന്ന പ്രക്ഷോഭത്തില്‍ 1600ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ സായുധരായ അക്രമികളാണു ജനങ്ങളെ ആക്രമിക്കുന്നതെന്നാണു സിറിയന്‍ സര്‍ക്കാര്‍ പറയുന്നത്. സിറിയയിലെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടുന്നതായും സിറിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. പ്രസിഡന്‍റെ ബഷാര്‍ അല്‍ അസദിന്‍റെ സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ ഉപരോധം നടപ്പാക്കണമെന്നു പാശ്ചാത്യരാജ്യങ്ങള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിട്ടും സിറിയയിലെ ജനജീവിതം ദുസ്സഹമായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല