1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

ബ്രിട്ടനില്‍ വരും കാലത്ത് വിവാഹമോചനങ്ങള്‍ക്ക് വിശ്വാസ വഞ്ചന ഒരു പ്രധാന കാരണമായേക്കാമെന്ന് പഠനം. അക്കൗണ്ടന്‍സി സ്ഥാപനമായ ഗ്രാന്റ് തോര്‍ണ്‍ടന്‍ പുറത്ത് വിട്ട സര്‍വെ ഫലത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ മാനസികമായുണ്ടാകുന്ന അകല്‍ച്ച പിന്നീട് വിവാഹ മോചനത്തിലെത്തുന്നുവെന്നാണ് സര്‍വെയില്‍ തെളിഞ്ഞിരിക്കുന്നത്.

വൈകാരിമായ അടുപ്പം ഇല്ലാതാകുന്നതോടെ ഇടയിലുള്ള പ്രണയം നഷ്ടമാകുകയും മറ്റൊരു ഇണയെ തേടുകയും ചെയ്യുന്നുവെന്നതാണ് ഈ അകല്‍ച്ചയ്ക്ക് കാരണം. ഇതിനാലാണ് വിശ്വാസവഞ്ചനയാണ് വിവാഹമോചനങ്ങളുടെ മുഖ്യകാരണമെന്ന നിഗമനത്തിലെത്താന്‍ കാരണം. 2003 മുതല്‍ തുടങ്ങിയ സര്‍വെയുടെ ആദ്യ ഘട്ടത്തില്‍ 25 ശതമാനം പേര്‍ വിശ്വാസവഞ്ചനയാണ് തങ്ങളുടെ വിവാഹ മോചനത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കില്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അത് 27 ശതമാനമാണ്.

സ്വഭാവ ദൂഷ്യം, ജീവിത പ്രശ്‌നങ്ങള്‍, പണം എന്നിവയാണ് മറ്റു പ്രശ്‌നങ്ങള്‍. പങ്കാളിയുടെ സ്വഭാവ ദൂഷ്യത്താല്‍ 17 ശതമാനം പേരും ജീവിത പ്രശ്‌നങ്ങള്‍ മൂലം പത്ത് ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അഞ്ച് ശതമാനം പേരും വിവാഹമോചനത്തിലെത്തിയതായി സര്‍വെ പറയുന്നു.

ബ്രിട്ടീഷ് ദമ്പതികളുടെയിടയില്‍ വിവാഹമോചനം എന്തുകൊണ്ട് കൂടുന്നുവെന്നതിന്റെ ഉത്തരമാണ് ഈ സര്‍വെ നിരത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രശസ്തരുമായുള്ള ബന്ധങ്ങളായിരുന്നു പല വിവാഹമോചനങ്ങള്‍ക്കും കാരണം. എന്നാല്‍ അക്കാലത്ത് വിശ്വാസവഞ്ചന പല ദമ്പതികളെയും ഇക്കാലത്തെയത്രെയും പ്രകോപിപ്പിച്ചിരുന്നില്ലെന്നാണ് സര്‍വെ ഫലം തെളിയിക്കുന്നത്.

“വിവാഹ മോചനങ്ങളുടെ കാരണങ്ങള്‍ രസകരവും എന്നാല്‍ വിവരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്”- എന്നാണ് ഗ്രാന്റ് തോര്‍ണ്‍ടന്റെ അസോസിയേറ്റ് ഡയറക്ടറായ ലൂസിയ പ്‌ളമ്പ് പറയുന്നു. രഹസ്യ ബന്ധങ്ങള്‍ സൂക്ഷിക്കുന്ന നിരവധി ദമ്പതികളെ സര്‍വെയില്‍ കണ്ടതായി ഇവര്‍ വ്യക്തമാക്കി. പങ്കാളിയില്‍ നിന്ന് പ്രതീക്ഷിച്ച സ്‌നേഹം ലഭിക്കാതെ വരുമ്പോഴാണ് പലപ്പോഴും വിവാഹേതര ബന്ധങ്ങള്‍ ആരംഭിക്കുന്നത് അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.