1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2023

സ്വന്തം ലേഖകൻ: ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) പാരിസില്‍ വാര്‍ഷിക ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ട് അനാവരണം ചെയ്തപ്പോള്‍ പണപ്പെരുപ്പം കാരണം സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായി തുടരുമെന്ന് പറയുന്നു. പ്രത്യേകിച്ച് യൂറോപ്പില്‍.

ജിയോപൊളിറ്റിക്കല്‍ വ്യത്യാസം, യുദ്ധം, ഡിജിറ്റലൈസേഷന്‍, കാലാവസ്ഥാ നയം എന്നിവയെല്ലാം ആഗോള സമ്പദ്​വ്യവസ്ഥയെ തളര്‍ത്തുന്ന ഘടകങ്ങളായി കരുതപ്പെടുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം ആഗോള സമ്പദ്​വ്യവസ്ഥയ്ക്ക് മറ്റൊരു ഭീഷണിയാണെന്ന് ഒഇസിഡി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക സമ്പദ്​വ്യവസ്ഥയുടെ വിശാലമായ ചിത്രം മിതമായ മാന്ദ്യമാണ്. പണപ്പെരുപ്പം മറികടന്ന് 2025 ഓടെ സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യും.

സ്ഥിരമായ പണപ്പെരുപ്പവും ഉപഭോക്തൃ വിലക്കയറ്റവും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കും. അതേസമയം വരുമാനം വർധിക്കുന്നതും പലിശനിരക്ക് കുറയുന്നതും അതിനെ നയിക്കുന്ന ഘടകങ്ങളായി കാണുന്നു. 2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച 2.9% ആയിരിക്കും.മൊത്തത്തില്‍, വികസ്വര സമ്പദ്​വ്യവസ്ഥകളിലെ വളര്‍ച്ച വ്യാവസായിക രാജ്യങ്ങളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.