സ്വന്തം ലേഖകന്‍: യുകെയില്‍ നാണയപ്പെരുപ്പ നിരക്ക് ഉയരുന്നു, റീട്ടെയില്‍ മേഖലയ്ക്ക് വന്‍ തിരിച്ചടി. ബ്രെക്‌സിറ്റും തുടര്‍ന്നു വരുന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് യുകെയുടെ സമ്പദ് വ്യവ്സ്ഥയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. നാണയപ്പെരുപ്പ നിരക്ക് ഉയരുന്നത് മൂലം ജനങ്ങള്‍ ചെലവുചുരുക്കാന്‍ തുടങ്ങിയതോടെ റീട്ടെയില്‍ മേഖലയ്ക്കാണ് അടിയേറ്റത്.
മിക്കവാറും എല്ലാ റീട്ടെയില്‍ വിഭാഗങ്ങളിലും വില്‍പ്പന കുറഞ്ഞതായാണു കണക്കുകള്‍ കാണിക്കുന്നത്. റീട്ടെയില്‍ വിപണിയുടെ വളര്‍ച്ച ജൂണിലും ജൂലൈയിലും 0.3 ശതമാനത്തില്‍ ഒതുങ്ങിയത് ഇതിന്റെ ലക്ഷണമാനെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വസ്ത്ര വ്യാപാര മേഖലയിലും പാദരക്ഷകളുടെ വിപണിയിലുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ജൂണിനെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ തിരിച്ചടി ഈ മേഖലകളില്‍ രേഖപ്പെടുത്തി. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പന 1.5 ശതമാനമാണ്. ഒരു മാസം മുമ്പ് വരെ ഇത് 1.1 ശതമാനം മാത്രമായിരുന്നു. മൊത്തം വില്‍പനയുടെ വാര്‍ഷിക നിരക്ക് ജൂലൈയില്‍ 1.3 ശതമാനമാണ്. ജൂണില്‍ ഇത് 2.8 ശതമാനമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല