മദ്യത്തിന്റെ വില കുറച്ചതിനാല്‍ മാത്രമാണ് ജോര്‍ജ് ഓസ്ബോണ്‍ രക്ഷപെട്ടത് എന്ന് പറയാം. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സംഭവിച്ച ഏറ്റവും വേഗതയിലാണ് നാണ്യപ്പെരുപ്പം കുറഞ്ഞത്. മദ്യത്തിന്റെ വില കുറച്ചതാണ് ഇതിനു കാരണമാക്കിയത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ് കഴിഞ്ഞ മാസത്തിലെ 4.8% ഇല്‍ നിന്നും 4.2% ലേക്ക് ദ്രുതഗതിയിലാണ് താഴ്ന്നത്.
ശരത്കാലത്തില്‍ ഇത് രണ്ടു ശതമാനം കുറയും എന്ന് വിദഗ്ദര്‍ അറിയിച്ചു. ഇനി ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോനിനു ശ്വാസം വിടാം. നാഷണല്‍ സ്റ്റാസ്റ്റികസ് കണക്ക് പ്രകാരം മദ്യത്തിന്റെ വില 3.1 ശതമാനം കുറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈനിന് 3.3 ശതമാനം സ്പിരിറ്റ് 4.4ശതമാനം ബിയര്‍ 1.7ശതമാനം വില കുറഞ്ഞിട്ടുണ്ട്.
സാമ്പത്തിക ഉപദേശകരില്‍ പ്രശസ്തനായ നിട അലിയുടെ അഭിപ്രായപ്രകാരം അടുത്ത ശരത്കാലത്തോടെ രണ്ടു ശതമാനം എന്നായി നാണ്യപെരുപ്പം കുറയ്ക്കുവാന്‍ സാധിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല