വോക്കിംഗ്: കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ധന ശേഖരണാര്ധം നടത്തുന്ന ഇന്നസെന്റ് ഷോ 2012 വോക്കിങ്ങില്‍ ഏപ്രില് 20ന് 6 .30ന് H.G.Wells ഹാളില്‍ വെച്ച് അരങ്ങേറും. ലണ്ടന്‍ ഏരിയയില് നടത്തപ്പെടുന്ന ഏക ഷോയാണ് വോക്കിങ്ങില്‍ വെച്ച് നടത്തപ്പെടുന്നത്. മലയാളത്തിന്റെ പ്രിയ സിനിമ താരങ്ങളായ ഇന്നസെന്റ്, ധന്യ മേരി വര്‍ഗിസ്, മണിക്കുട്ടന്‍, ലോക പ്രശസ്ത മജിഷ്യന്‍ സാമ്രാജ്, സിനിമ പിന്നണി ഗായകരായ ജോത്സ്ന, പ്രദീപ് ബാബു, നര്‍ത്തകന്‍ ജോണ്‍ ബാബു & ടീം,ഹാസ്യനടന് ധര്‍മജന്‍ തുടങ്ങിയ കലാകാരന്‍മാര് പരിപാടിയില്‍ പങ്കെടുക്കുന്നു.
അഞ്ചു വര്‍ഷക്കാലമായി വോക്കിങ്ങില്‍ താരനിബിഡമായ ഒരു പരിപാടിയും അരങ്ങേറിയിട്ടില്ലത്തതിനാല്‍ കലാസ്നേഹികളായ വോക്കിങ്ങിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ ആഹ്ലാദതിമിര്‍പ്പിലാണ്. പ്രത്യകിച്ചു വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന പരിപാടി ആയതു കൊണ്ട് എല്ലാവരും കഴിവിന്റെ പരമാവിധി ചാരിറ്റിയോട് സഹകരിക്കുന്നുണ്ട്.
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മെമ്പര്‍മാരും ചാരിറ്റിയെ സ്നേഹിക്കുന്നവരും പരിപാടി വിജയിപ്പിക്കുന്നതിനായി കര്മ്മപഥത്തിലാണ്. പരിപാടിയില്‍ നിന്നും ലഭിക്കുന്ന ലാഭം മുഴുവന്‍ കേരളത്തിലെ പാവങ്ങള്‍ക്കും രോഗികള്ക്കുമായി നല്‍കുന്നത് പരിപാടിക്ക് മാറ്റു കൂട്ടുന്നു. എല്ലാവരും കലാവിരുന്ന് ആസ്വദിച്ചു ചരിറ്റിയെ പ്രോത്സാഹിപ്പിക്കണമെന്ന് ചാരിറ്റി വൃത്തങ്ങള്‍ അഭ്യര്‍ഥിച്ചു.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയെ സഹായിച്ചു കൊണ്ടിരിക്കുന്ന യു.കെ. യിലെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഭാരവാഹികള്‍ ചരിറ്റിയുടെ പ്രത്യക നന്ദി അറിയിച്ചു. ഇനിയും
ടിക്കറ്റ് ലഭിച്ചിട്ടില്ലത്തവര്‍ എത്രയും വേഗം താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടെണ്ടതാണ്.
Sasi Kumar-07915059455, Diju Sebastian-07877041297, Jain Joseph-07809702654, Siby Jose-07875707504,Boban Sebastian-07846165720
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല