യു കെ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഏറെ കൊട്ടി ഘോഷിക്കപ്പെട്ട ഇന്നസെന്റ് ഷോ സംഘാടകരുടെ അത്യാര്‍ത്തി മൂലം റദ്ദാക്കി : ഇത് മൂലം യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് മലയാളികള്‍ക്ക് ഒരു ലക്ഷം പൌണ്ടിന് മുകളില്‍ നഷ്ടം ഉണ്ടായിരിക്കുകയാണ്.ഷോ നടക്കേണ്ട ദിവസം എടുത്ത അവധിയുടെ പണം കൂടി കണക്കിലെടുത്താല്‍ നഷ്ട്ടം ഒരു മില്യനോളം വരും.
സംഘാടകരുടെ പണത്തോടുള്ള ആര്‍ത്തിയും കടും പിടുത്തവും ആണ് ഷോ ക്യാന്‍സല്‍ ചെയ്യുന്നതിലേക്ക് എത്തിച്ചതെന്ന് അറിയുന്നു.തുടക്കത്തില്‍ ആറു സ്റ്റേജുകള്‍ എന്ന നിലയിലാണ് ഇന്നസെന്റിനും സംഘത്തിനും പ്രതിഫലം നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഒടുവില്‍ ആദ്യം പറഞ്ഞതില്‍ നിന്നും ഇരട്ടിയോളം (11 ) സ്റ്റേജുകള്‍ സംഘാടകര്‍ ബുക്ക് ചെയ്തു.ഇതറിഞ്ഞ ഇന്നസെന്റും സംഘവും കൂടുതല്‍ പ്രതിഫലം വേണമെന്ന ന്യായമായ ആവശ്യം ഉന്നയിക്കുകയായിരുന്നു.പരിപാടി നടത്തി പണം കിട്ടാത്ത മുന്‍ അനുഭവം ഉണ്ടായിരുന്നതിനാല്‍ പണം മുന്‍കൂറായി വേണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ സംഘാടകര്‍ ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്നാണ് യു കെയിലേക്ക് പോകേണ്ടാതില്ലെന്നു ഇന്നസെന്റും സംഘവും തീരുമാനിച്ചതെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങളില്‍ നിന്നും എന്‍ ആര്‍ ഐ മലയാളിക്ക് ലഭിച്ച വിവരം.
അതേ സമയം പെയിഡ് ന്യൂസ് അടക്കമുള്ള ചിലവുകള്‍ പ്രതീക്ഷിച്ചതില്‍ കൂടുതലായതിനാല്‍ ആണ് സംഘാടകര്‍ക്ക് കൂടുതല്‍ സ്റ്റേജുകള്‍ നല്‍കേണ്ടി വന്നത് എന്നറിയുന്നു.യു കെയിലെ ഒരു മാധ്യമത്തില്‍ (nri മലയാളി അല്ല ) സ്റ്റേജ് ഷോ സംബന്ധിച്ച വാര്‍ത്ത കൊടുക്കുന്നതിനും ഷോയ്ക്ക് എതിരായി എഴുതാതിരിക്കാനും ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ കേരളത്തിലുള്ള എഡിറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ചു ആയിരക്കണക്കിന് പൌണ്ട് സംഘാടകര്‍ക്ക് കൊടുക്കേണ്ടി വന്നിരുന്നു.കൂടാതെ ഷോ സംബന്ധിച്ച വാര്‍ത്തകള്‍ തങ്ങള്‍ക്കു മാത്രം ആദ്യം നല്‍കണമെന്ന നിബന്ധനയും ഇയാള്‍ മുന്നോട്ടു വെച്ചിരുന്നു.
ഇത്തരത്തില്‍ ബ്ലാക്ക് മെയിലിംഗ് പത്രപ്രവര്‍ത്തകര്‍ക്കായി പണം ചിലവാക്കേണ്ടി വന്നതും പ്രതീക്ഷിച്ച സ്പോണ്സര്‍മാരെ ലഭിക്കാത്തതും കൂടുതല്‍ സ്റ്റേജുകള്‍ നല്‍കാന്‍ സംഘാടകരെ നിര്‍ബന്ധിതരാക്കി.കൂടുതല്‍ വേദികള്‍ കിട്ടുന്നതിനായി സ്കോട്ട്ലാന്‍ഡില്‍ ഷോ നടക്കുന്നതിന്റെ തൊട്ടടുത്ത ദിവസം നാനൂറോളം മൈല്‍ അകലെ പോര്‍ട്സ് മൌത്തിലും അതിനടുത്ത ദിവസം ന്യൂ കാസിലിലും സ്റ്റേജ് ബുക്ക് ചെയ്തിരുന്നു.അതേസമയം ഷോ കൊണ്ട് വരാന്‍ നേത്രുത്വമെടുത്തത് ജെര്‍മനിയില്‍ നിന്നുള്ള സംഘാടകന്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ നിര്‍ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിച്ച യു കെ സംഘാടകരുടെ പരിചയക്കുറവ് കൊണ്ടാണ് വിസ അടിച്ചു കിട്ടിയിട്ടും കലാകാരന്മാര്‍ക്ക് യു കെയില്‍ എത്താന്‍ കഴിയാതത്തെന്നറിയുന്നു.
താരങ്ങള്‍ കാലു വാരിയതുകൊണ്ടാണ് ഷോ റദ്ദാക്കിയാതെന്ന വ്യാജ പ്രചാരണവുമായി ഇറങ്ങിയവര്‍ക്കെതിരെയും സന്ഘാടകര്‍ക്കെതിരെയും താരങ്ങള്‍ നിയമ നടപടി എടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന.പലരും ആഴ്ചകളോളം നീണ്ട കോള്‍ ഷീറ്റ് റദ്ദാക്കിയാണ് യു കെ പര്യടനം പ്ലാന്‍ ചെയ്തത്.ഷോര്‍ട്ട് നോട്ടീസില്‍ ഷോ റദ്ദു ചെയ്തതിനാല്‍ ഈയിനത്തില്‍ ലക്ഷങ്ങളാണ് താരങ്ങള്‍ക്ക് നഷ്ട്ടം. എന്തായാലും സംഘാടകരുടെ വീഴ്ച മൂലം ഉണ്ടായ പ്രശ്നം നല്ല രീതിയില്‍ ഷോ നടത്തുന്നവര്‍ക്കും നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് ടിക്കറ്റുകള്‍ വിറ്റ തുക തിരിച്ചു നല്‍കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഷോര്‍ട്ട് നോട്ടീസില്‍ ഷോ ക്യാന്‍സല്‍ ചെയ്തതിനാല്‍ ഡ്യൂട്ടി പോലും എടുക്കാന്‍ കഴിയാത്തതിനാല്‍ പലരും സംഘാടകരോട് നഷ്ട്ട പരിഹാരം ആവശ്യപ്പെടുമെന്നറിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല