സ്വന്തം ലേഖകൻ: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗുരുതരമായ രോഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല