താരരാജാക്കന്മാര്‍ വിചാരിച്ചാല്‍ പുതുമുഖങ്ങളെ ഒന്നും ചെയ്യാനാവില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതുമുഖങ്ങള്‍ കഴിവു തെളിയിച്ച് മുന്നോട്ട് വരണം. ഇതു മലയാള സിനിമയുടെ ആവശ്യമാണെ ന്നും അദ്ദേഹം പറഞ്ഞു. കോ തമംഗലം ചലച്ചിത്രമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ തായിരുന്നു അദ്ദേഹം.
മാര്‍ച്ച് പത്തുമുതല്‍ 15 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ മറാട്ടി, ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പെടെ 19 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവസവും രണ്ടു തിയേറ്ററുകളിലായി നാല് സിനിമകള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുക. ചലച്ചിത്രമേളയുടെ വെബ്സൈറ്റ് ഉദ്ഘാടനം 20 ന് രാവിലെ 10.30 ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ നിര്‍വഹിക്കും.
മാര്‍ച്ച് പത്തിന് വൈകുന്നേരം അഞ്ചിന് ആന്‍ തിയേറ്ററില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം അതുല്‍ കുര്‍ക്കര്‍ണി മുഖ്യാതിഥിയാവും. സിനിമാ സാങ്കേതിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.പത്രസമ്മേളനത്തില്‍ സാബു മാത്യു, ഗാന്ധിമതി ബാലന്‍, റോയി പീച്ചാട്ട്, ബേബി മാത്യു സോമതീരം എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല