സ്റ്റോക്ക്പോര്‍ട്ടിലെ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ സലൈന്‍ ട്രിപ്പില്‍ ഇന്‍സുലിന്‍ കലര്‍ത്തി കൊടുത്തത് മൂലം മരണപ്പെട്ടവരുടെ എണ്ണം അഞ്ചായതിനെ തുടര്‍ന്നു ആശങ്കയേറുന്നു. മൊത്തം പതിനാലു പേര്‍ക്ക് ഇങ്ങനെ ഇന്‍സുലിന്‍ നല്‍കിയിട്ടുണ്ട് എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.അന്‍പതോളം മരണകാരണം പോലീസ് അന്വേഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മൂന്ന് പേരുടെ മരണത്തെ തുടര്‍ന്നു പോലീസ് കസ്റ്റഡിയില്‍ എടുത്ത നേഴ്സ് റെബേക്ക ലെഫ്ട്ടനെ (27 ) ചോദ്യം ചെയ്യല്‍ തുടരുകയാണ്.
എന്നാല്‍ ടെരെക് വീവര്‍ (83) കഴിഞ്ഞ ദിവസം മരണപ്പെട്ടതും 84 വയസ്സുള്ള സ്ത്രീ ജൂലൈ 14 ന് മരണപ്പെട്ടതും ശരീരത്തില്‍ ഷുഗര്‍ ലെവല്‍ വളരെയേറെ കുറഞ്ഞതിനാലാണ് എന്നത് ഈ പ്രശ്നത്തെ അതീവ ഗുരുതരമാക്കിയിരിക്കുകയാണ്. വിധുരനായ ടെരെക് ഹൈപോഗ്ലൈകൊമിക് അറ്റക്കിനാണ് ഇവിടെ ചികില്ത്സയില്‍ കിടന്നിരുന്നത്, ഈ അഞ്ചു മരണപ്പെട്ടവര്‍ അടക്കം പതിനാലു പേര്‍ക്ക് ഇന്‍സുലിന്‍ അടങ്ങിയ സലൈന്‍ നല്‍കിയിട്ടുണ്ടെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്‍സുലിന്‍ അടങ്ങിയ 36 കുപ്പി സലൈന്‍ സൊലൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
റെബേക്ക ലെഫ്ട്ടനെ ഇവരുടെ കാമുകന്റെ ചെറിയ ഫ്ലാറ്റില്‍ നിന്നാണ് അറസ്റ്റു ചെയ്തത്, ബക്കി എന്ന് വിളിക്കുന്ന ഈ യുവതിയുടെ അമ്മയും സ്റ്റെപ്പിംഗ് ഹില്‍ ഹോസ്പിറ്റലില്‍ തന്നെയാണ് ജോലി ചെയ്യുന്നത് – നേഴ്സ് ട്രെയിനിംഗ് മാനേജറായ്. ഇപ്പോഴും നൈറ്റ് പാര്‍ട്ടികളിലും ക്ലബുകളിലും കാമുകന്മാരുമായ് കറങ്ങി നടക്കാറുള്ള റെബേക്ക ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കാനാണ് താല്‍പ്പര്യം കാണിച്ചതെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു. റെബേക്ക കാമുകനൊത്ത് കഴിഞ്ഞ ഫ്ലാറ്റിനു പുറമേ കാമുകനായ ടിം പാപ്വര്‍ത്തിന്റെ ഷോപ്പിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ഇവരുടെ ഭര്‍ത്താവ് ഡേവിഡ് (60) മഞ്ചസ്റ്റര്‍ ഫുഡ്ബോള്‍ ടീം കൊച്ചിന്റെ ഡ്രൈവറാണ്. ജീവിതം ലാവിഷായ് ജീവിച്ചു പോകാനുള്ള പണത്തിനു വേണ്ടി മറ്റാര്‍ക്കെങ്കിലും വേണ്ടിയാകണം ഇവര്‍ ഇത് ചെയ്തത് എന്ന് പോലീസ് സംശയിക്കുന്നു. അതേസമയം റെബേക്ക തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നുള്ളതിനു പോലീസിനു വ്യക്തമായ് തെളിവുകള്‍ കിട്ടിയിട്ടുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല