1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2016

സ്വന്തം ലേഖകന്‍: വിശുദ്ധ കഅബക്കു മുകളില്‍ ശിവവിഗ്രഹം വച്ച ഫോട്ടോ ഫേസ്ബുക്കില്‍, ഇന്ത്യന്‍ യുവാവ് സൗദിയില്‍ അറസ്റ്റില്‍. റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ശങ്കര്‍ (40) എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്. റിയാദിലെ അല്‍ മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വെച്ചാണ് പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. വിശുദ്ധ കഅബയുടെ മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ശങ്കര്‍ അതില്‍ അഭിമാനിക്കുന്നു എന്ന് ഫോട്ടോക്കു താഴെ കുറിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഫോട്ടോ ശക്തമായ പ്രതിക്ഷേധത്തിന് കാരണമായി. വിശുദ്ധ കഅബയെ അവഹേളിച്ച ശങ്കറിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ശങ്കറിന്റെ ഫെയ്‌സ് ബുക്ക് പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു.

പിന്നീട് റിയാദിലെ അല്‍ മുജമ്മ ഏരിയയിലെ ഒരു കൃഷി തോട്ടത്തില്‍ വെച്ച് ശങ്കറിനെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ ശങ്കര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.ശങ്കറിന്റെ മൊബൈല്‍ ഫോണ്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്.

ലോക മുസ്ലിംങ്ങള്‍ അഞ്ച് നേരം തിരിഞ്ഞ് നിസ്‌ക്കരിക്കുന്ന വിശുദ്ധ കഅബയെ അവഹേളിച്ചതിനും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനുമാണ് ശങ്കറിനെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദൃം ചെയ്യുന്നതിനായി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് ഇദ്ദേഹത്തിന്റെ കേസ് കൈമാറാനിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.