1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദശത്തോടെ ഇന്ത്യ സര്‍ക്കാര്‍ ആരംഭിക്കുന്ന പെന്‍ഷന്‍ ഏന്റ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഫണ്ടിന്‌ (പിഎല്‍ഐഎഫ്‌) ദുബയില്‍ വൈകാതെ ഒരു കേന്ദ്രം തുടങ്ങും.വിദഗ്‌ധ, അവിദഗ്‌ധ തൊഴിലാളികള്‍ക്കും ഈ ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരം ഗുണം ലഭിക്കും. മുന്നൂ തരത്തില്‍ ഈ പദ്ധതി പ്രവാസികള്‍ക്ക്‌ ഗുണം ചെയ്യും. പ്രായമായി വിശ്രമജീവിതം നയിക്കുന്ന കാലത്തേക്ക്‌ പണം സൂക്ഷിച്ച്‌ വെക്കാന്‍ സാധിക്കും.

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ച്‌ വീട്ടിലേക്ക്‌ പോകുമ്പോള്‍ ഈ പദ്ധതി വഴിയുള്ള പണം ഗുണം ചെയ്യും.
വിദേശത്ത്‌ ജോലി ചെയ്യുന്ന കാലയളവില്‍ 100,000 രൂപയുടെ (6,500 ദിര്‍ഹം) ഇന്‍ഷൂറന്‍സ്‌ കവറേജ്‌ ആണ്‌ ഈ പദ്ധതിയുടെ മൂന്നാമത്തെ ഗുണവശം.

യുഎഇയില്‍ ഉള്ള ഇരുപത്‌ ലക്ഷത്തോളം ഇന്ത്യക്കാരില്‍ 65 ശതമാനം പ്രവാസികളും താഴേക്കിടയിലുള്ള ജോലികള്‍ ചെയ്യുന്നവരാണ്‌. ഇവര്‍ക്കാണ്‌ ഈ പദ്ധതിയില്‍ അംഗമാവാന്‍ ആദ്യം അവലരം ലഭിക്കുക.18നും 50നും ഇടയില്‍ വയസ്സുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ റിക്വയേര്‍ഡ്‌ (ഇസിആര്‍) പാസ്‌പോര്‍ട്ട്‌ ഉള്ള എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ അംഗമാവാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.