സ്വന്തം രൂപസാദൃശ്യമുള്ള മറ്റൊരാളെ കാറിലിട്ടു ചുട്ടുകൊന്ന സുകുമാരക്കുറുപ്പിന്റെ തട്ടിപ്പിന് സമാനമായൊരു തട്ടിപ്പാണ് യുകെയില്‍ അരങ്ങേറി. തന്റെ തന്നെ മരണ സര്‍ട്ടിഫിക്കറ്റുമായി അഞ്ച് ലക്ഷത്തി ഇരുപതിനായിരം പൗണ്ടിന്റെ ഇന്‍ഷുറന്‍സിന് യുകെയിലെ അന്തോണി മക്എര്‍ലീനാണ് തട്ടിപ്പ് നടത്തിയത്.
ഹോണ്ടുറാസില്‍ വെച്ചുണ്ടായ ലോറിയപകടത്തില്‍ മരിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ ഇന്‍ഷുറന്‍സിനായി ക്ലൈം ചെയ്തത്. ഇതിനു വേണ്ടി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റു തന്നെ അന്തോണി ഹാജരാക്കി. എന്നാല്‍ ഊ പണം കൈപ്പറ്റാന്‍ സാധിക്കുന്നതിനു മുമ്പുതന്നെ അന്തോണിയെ പോലീസ് പിടികൂടി. അന്തോണിയയുടെ വിരയലടയാളവും മരണ സര്‍ട്ടിഫിക്കറ്റിലെ രൂപ സാദൃശ്യം കണ്ടത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
‘മനപ്പൂര്‍വ്വമുള്ള തട്ടിപ്പി’ന്റെ പേരില്‍ ഇയാളെ ആറു വര്‍ഷത്തേക്കാണ് ജയിലടച്ചിട്ടുള്ളത്. ഹോണ്ടുറാസിലായിരിക്കുമ്പോള്‍ കാബേജ് ലോറി ഇടിച്ചു മരിച്ചെന്നാണ് അന്തോണി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സ്വന്തം പേരാണ് സര്‍ട്ടിഫിക്കറ്റില്‍ ഉപയോഗിച്ചതെങ്കിലും അത് തന്റെ ഭാര്യാ പിതാവാണെന്നായിരുന്നു അവകാശപ്പെട്ടത്. ഇതിനു സമാനമായ ഇന്‍ഷുറന്‍സ് തട്ടിപ്പ് മുമ്പും യുകെയില്‍ നടന്നിട്ടുണ്ട്. ആദ്യഭാര്യയെ കാറിലിട്ടു തീകത്തിച്ചു കൊന്ന മാല്‍ക്കം വെബ്സ്റ്റര്‍ എന്ന വിരുതന്‍ ഒരു മില്യണ്‍ പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക നേടാനായി രണ്ടാം ഭാര്യയെ കാറപകടത്തില്‍ കൊല്ലാനാണു ശ്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല