സ്വന്തം ലേഖകൻ: രാജ്യത്ത് പുതുതായി ഇഷ്യൂ ചെയ്യുന്ന വര്‍ക്ക് പെർമിറ്റുകൾ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുമായി ബന്ധിപ്പിക്കുന്നു. ഇത് സംബന്ധമായ നിർദേശങ്ങള്‍ ജനസംഖ്യ ഉപദേശകസമിതി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ തൊഴില്‍ വിപണിയിലേക്ക് പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ വിസ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സമിതി നിർദേശിച്ചു.
അല്ലെങ്കില്‍ നിലവിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി സമ്മർദം വർധിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. ജഹ്റ, അഹമ്മദി, ഫർവാനിയ മേഖലയിലെ ആശുപത്രികളുടെ പണികളും ഇരുപത് ആരോഗ്യ കേന്ദ്രങ്ങളുടെ പണിയും പൂര്‍ത്തിയായതായി ദമാന്‍ കമ്പനി സമിതിക്ക് റിപ്പോര്‍ട്ട് നല്കി.
മെഡിക്കൽ സ്റ്റാഫുകളെ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടന്നുവരുകയാണെന്നും കമ്പനി അറിയിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മിറ്റി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവില്‍ 1,20,000 മുതൽ 1,40,000വരെ നിയമലംഘകര്‍ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകളെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല