ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം വെളളപ്പൊക്കം, കൊടുങ്കാറ്റ്, ടൊര്‍ണാഡോ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുളളതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്ത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇരുപത് മേഖലകളില്‍ വെളളപ്പൊക്കമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെളളപ്പൊക്കമുണ്ടായാല്‍ കോടികളാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിമായി നല്‍കേണ്ടി വരുന്നത്. അതിനാലാണ് പ്രീമിയം ഉയര്‍ത്തികൊണ്ട് കമ്പനികളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തയ്യാറാകുന്നതെന്നാണ് സൂചന. എന്നാല്‍ ഉപഭോക്താവായിരിക്കും ഇതിന്റെ ബലിയാടാകേണ്ടി വരുന്നത്. വാര്‍ഷിക പ്രീമിയം ശരാശരി മൂന്നൂറ് പൗണ്ടായി ഉയരുമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല