1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2012

അന്പത്തിരണ്ടാമത് ദേശീയ ഇന്റര് സ്റ്റേറ്റ് സീനിയര് അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്.

ഇന്നലെ നാലു സ്വര്ണവും മൂന്നു വെങ്കലവുമായാണു കേരളം ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. ഇതോടെ നാലു സ്വര്ണം, ഒരു വെള്ളി, ഏഴു വെങ്കലം ആയി കേരളത്തിന്റെ ആകെ മെഡല്നില. 86 പോയിന്റുമായാണു കേരളം ഒന്നാംസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. 61 പോയിന്റുമായി ഉത്തര്പ്രദേശ് രണ്ടാമതും 45 പോയിന്റുമായി പശ്ചിമ ബംഗാള് മൂന്നാമതുമുണ്ട്. കേരളത്തിനു പുരുഷ വിഭാഗത്തില് 38 പോയിന്റും വനിതാ വിഭാഗത്തില് 48 പോയിന്റുമുണ്ട്. പുരുഷവിഭാഗം ഹൈജംപില് ജിതിന് സി. തോമസ്, 400 മീറ്ററില് പി. കുഞ്ഞുമുഹമ്മദ്, വനിതാ ലോംഗ്ജംപില് എം.എ. പ്രജുഷ, 800 മീറ്ററില് ടിന്റു ലൂക്ക എന്നിവരാണു കേരളത്തിനായി ഇന്നലെ സ്വര്ണമണിഞ്ഞത്. വനിതാ ലോംഗ്ജംപില് കേരളത്തിന്റെ് സൂസന് ജോയിക്കാണു വെങ്കലം. പുരുഷ വിഭാഗം 800 മീറ്ററില് സജീഷ് ജോസഫും വനിതാ 800 മീറ്ററില് എസ്.ആര്. ബിന്ദുവും വെങ്കലമണിഞ്ഞു. പുരുഷ 100 മീറ്ററില് ഒന്നാമതെത്തിയ ഹരിയാനയുടെ ധരംബീര് ഡോപ് ടെസ്റ്റിനെത്താത്തതിനെ തുടര്ന്ന് അയോഗ്യനാക്കിയതോടെ നാലാമതു ഫിനിഷ് ചെയ്ത കേരളത്തിന്റെ ഷമീര് മോനും വെങ്കലം ലഭിച്ചു. വനിതാ 800 മീറ്ററില് കര്ണാടകയ്ക്കായി ഇറങ്ങിയ സിനിമോള് പൗലോസിനാണു വെള്ളി. പുരുഷ 800 മീറ്ററില് വെള്ളി നേടിയ ഛത്തീസ്ഗഡിന്റെ ജിന്സണ് ജോണ്സനും മലയാളിയാണ്.

പുരുഷ 800 മീറ്ററില് ഏറെ പ്രതീക്ഷയായിരുന്ന സജീഷ് ജോസഫ് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു കേരളത്തിനു തിരിച്ചടിയായി. ഈയിനത്തില് രാജസ്ഥാന്റെ ഗമണ്ട റാമിനാണു സ്വര്ണം.

400 മീറ്ററില് സ്വര്ണത്തിലേക്കു കുതിച്ചെത്തിയെങ്കിലും കുഞ്ഞുമുഹമ്മദിനു നേരിയ വ്യത്യാസത്തിനാണ് ഒളിമ്പിക് യോഗ്യത നഷ്ടമായത്. 400 മീറ്ററിലെ ഒളിമ്പിക് ബി സ്റ്റാന്ഡേഡ് യോഗ്യതാ മാര്ക്കായ 45.70 സെക്കന്ഡ് കുഞ്ഞുമുഹമ്മദിനു മറികടക്കാനായില്ല. ജൂലൈ മൂന്നിനു കസാഖിസ്ഥാനിലെ അല്മാട്ടിയില് നടക്കുന്ന ഏഷ്യന് ഓള് സ്റ്റാര് മീറ്റില് ഒളിമ്പിക് യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയിലാണു കുഞ്ഞുമുഹമ്മദ്.

വനിതാ ലോംഗ്ജംപില് നിലവാരം കുറഞ്ഞ പോരാട്ടത്തിലാണ് ഗ്ലാമര് താരം എം.എ. പ്രജുഷ സ്വര്ണം കണ്ടെത്തിയത്. 6.24 മീറ്റര് ദൂരമാണ് പ്രജുഷ പിന്നിട്ടത്. ഈയിനത്തില് 6.65 മീറ്റര് ആയിരുന്നു ഒളിമ്പിക് യോഗ്യതാ മാര്ക്ക്. ആകെ അഞ്ച് അവസരങ്ങളില് മൂന്നിലും പ്രജുഷ ഫൗള് വരുത്തി. 6.13 മീറ്ററുമായി സൂസന് ജോയ് വെങ്കലം നേടി. വനിതാ 800 മീറ്ററില് നേരത്തെ തന്നെ ഒളിമ്പിക് ബി സ്റ്റാന്ഡേഡ് യോഗ്യത നേടിയ ടിന്റുവിന് ഇവിടെ നേരിയ വ്യത്യാസത്തിലാണ് വീണ്ടും യോഗ്യതാ മാര്ക്ക് മറികടക്കാനുള്ള അവസരം നഷ്ടമായത്. രണ്ട് മിനുട്ട് 01.30 സെക്കന്ഡ് ആയിരുന്നു ഈയിനത്തില് ബി സ്റ്റാന്ഡേഡ് യോഗ്യതാ മാര്ക്ക്. ടിന്റു ഇവിടെ രണ്ടു മിനുട്ട് 01.36 സെക്കന്ഡിലാണു ഫിനിഷ് ചെയ്തത്. 2:03.71 സെക്കന്ഡില് കര്ണാടകയ്ക്കായി ഇറങ്ങിയ മലയാളിതാരം സിനിമോള് വെള്ളിയും 2:09.53 സെക്കന്ഡില് കേരളത്തിന്റെ തന്നെ എസ്.ആര്. ബിന്ദു വെങ്കലവും നേടി.

ഹൈജംപില് 2.14 മീറ്റര് ഉയരം കണ്ടെത്തിയാണു ജിതിന് തോമസ് സ്വര്ണമണിഞ്ഞത്.

അനു മറിയം ജോസ് അയോഗ്യയാക്കപ്പെട്ട വനിതാ 400 മീറ്ററില് കേരളത്തിന്റെ സി. ആര്യ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.