1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2017

 

സ്വന്തം ലേഖകന്‍: ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താന്‍ ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍, പ്രിത്വി പരീക്ഷണം വിജയം. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍നിന്നും രാവിലെ എട്ടിനായിരുന്നു പ്രിത്വി ഡിഫന്‍സ് വെഹിക്കിള്‍ മിഷന്‍ എന്നു പേരിട്ട മിസൈലിന്റെ വിക്ഷേപണം. ബാലസ്റ്റിക് മിസൈല്‍ പ്രതിരോധ രംഗത്തെ ഒരു നാഴികകല്ലാണ് ഇന്ത്യ പിന്നിട്ടതെന്ന് വിദഗ്ദര്‍ വിക്ഷേപണത്തെ വിശേഷിപ്പിക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തൊടുത്ത മിസൈലിനെ വിജയകരമായി തകര്‍ക്കാന്‍ ഇന്ത്യയുടെ ബാലസ്റ്റിക് മിസൈലിനായെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിനെ എതിരിടാന്‍ പ്രിത്വി ഡിഫന്‍സ് വെഹിക്കിള്‍ മിഷന് സാധിക്കും.

പരീക്ഷണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഇന്ത്യയെ ലക്ഷ്യം വെച്ച് ശത്രുക്കള്‍ തൊടുക്കുന്ന മിസൈലുകളെ അന്തരീക്ഷത്തില്‍ വെച്ച് തന്നെ പ്രതിരോധിക്കുന്ന സംവിധാനം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു കഴിഞ്ഞെന്നും രാജ്യാന്തര തലത്തില്‍ ആകെ നാല്, അഞ്ച് രാഷ്ട്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തൊടുത്ത ബാലിസ്റ്റിക് മിസൈലിനെയാണ് പരീക്ഷണത്തില്‍ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പ്രതിരോധിച്ചത്. പാകിസ്താനില്‍ നിന്നോ, ചൈനയില്‍ നിന്നോ വന്നേക്കാവുന്നോ ന്യൂക്ലിയര്‍ ടിപ്പ്ഡ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനാണ് ഡിആര്‍ഡിഒ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താനും ചൈനയും ന്യൂക്ലിയര്‍ ടിപ്പ്ഡ് ബാലിസ്റ്റിക് മിസൈലുകളെ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.