മലയാളി വനിതാ ഡോക്ടര്‍ക്ക് ജര്‍മന്‍ എംപി വരനായി. ചെങ്ങന്നൂരില്‍നിന്നുള്ള ദമ്പതികളുടെ മകള്‍ ഡോ.ബിനിതയെ ജര്‍മന്‍ പാര്‍ലമെന്റ് മെംബര്‍ ഡോ.സാഷാ റാബെയാണു വിവാഹം ചെയ്തത്. ചെങ്ങന്നൂര്‍ ഉലത്തില്‍ ഏലിയാമ്മ, ചേര്‍പ്പുങ്കല്‍ ചേലയ്ക്കല്‍ മാതണ്ട എന്നിവരുടെ പുത്രിയാണു ഡോ. ബിനിത. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ബാഡ് ഹംബൂര്‍ഗില്‍ ജനിച്ചു യൂസിങ്ങനില്‍ വളര്‍ന്നു.
തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ക്ളിനിക്കില്‍നിന്നു മെഡിസിന്‍ പാസായി. ലണ്ടന്‍ റോയല്‍ സ്കൂള്‍ ഓഫ് മെഡിസിന്‍, ശ്രീ മൂല്‍ ചന്ദ് ആയുര്‍വേദ ഇന്‍സ്റിറ്റ്യൂട്ട് ഡല്‍ഹി, ന്യൂയോര്‍ക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ആല്‍ബര്‍ട്ട് യൂണിവേഴ്സിറ്റി എഡ്മണ്‍ എന്നിവിടങ്ങളില്‍ ഉപരി പഠനത്തിനു ശേഷം ഇപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ക്ളിനിക്കില്‍ ജോലി ചെയ്യുന്നു.
ജര്‍മന്‍ പാര്‍ലമെന്റ് മെംബര്‍ ഡോ.സാഷാ റാബെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ചു റോഡന്‍ബാഹില്‍ വളര്‍ന്നു. പൊളിറ്റിക്കല്‍ സയന്‍സ്, നിയമം എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റ് ചെയ്ത ഡോ.റാബെ 2002 മുതല്‍ മൈന്‍ കീസിങ്ങ് മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്റ് മെംബറാണ്. ജര്‍മന്‍ പാര്‍ലമെന്റില്‍ എസ്.പി.ഡി. പാര്‍ട്ടിയുടെ സാമ്പത്തിക – വികസന കാര്യങ്ങളുടെ പ്രത്യേക വക്താവുകൂടിയാണ് ഇദ്ദേഹം. മലയാളി യുവതിയെ വിവാഹം ചെയ്തതോടെ കേരളത്തെക്കുറിച്ചു കൂടുതല്‍ പഠിക്കാനുള്ള ഒരുക്കത്തിലാണു ഈ ജന പ്രതിനിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല