വരുന്ന ആഴ്ചയോടെ പലിശനിരക്ക് വീണ്ടും താഴാന്‍ സാധ്യത തെളിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയ്ക്കും ഭവന വിപണിയ്ക്കും പുതിയ ഉണര്‍വ്വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പലിശ നിരക്കുകള്‍ വീണ്ടും താഴ്ത്തുന്നത്. വായ്പ എടുത്ത് വീട് വാങ്ങിയവരെ സംബന്ധിച്ച് പുതിയ വാര്‍ത്തകള്‍ ആഹഌദം പകരുന്നവ ആണെങ്കിലും നിക്ഷേപകരെ സംബന്ധിച്ച് ഇതൊരു ഇരുട്ടടിയാണ്.
2009 മുതല്‍ അടിസ്ഥാന പലിശനിരക്ക 0.5 ശതമാനം എന്ന ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഇതാണ് വീണ്ടും 0.25 ശതമാനം എന്ന നിലയിലേക്ക് താഴ്്ത്താന്‍ പോകുന്നത്. രണ്ടായിരത്തി പതിനേഴ് വരെ ഈ സ്ഥിതി തുടരുമെന്നാണ് വിദഗദ്ധരുടെ പ്രവചനം. നവംബറോടെ പലിശനിരക്ക് താഴ്ത്താനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പുതിയ നീക്കം ഡിസംബറില്‍ ഓട്ടം സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കാനിരിക്കുന്ന ജോര്‍ജ്ജ് ഒസ്ബോണിന് അല്‍പ്പം ആശ്വാസം പകരും. ഒപ്പം ക്രിസ്തുമസിന് ജനങ്ങളുടെ കൈയ്യില്‍ കുറച്ച് പണം അധികമായി എത്തുകയും ചെയ്യും.
നിരക്ക് 0.25 ശതമാനമായി കുറയ്ക്കുകയാണങ്കില് രണ്ട് ലക്ഷം പൗണ്ട് വായ്പ എടുത്ത ഒരാള്‍ക്ക് 328 .56 പൗണ്ടിന്റെ വാര്‍ഷിക ലാഭം ലഭിക്കും. ആവശ്യമെങ്കില്‍ അടിസ്ഥാന നിരക്കില്‍ കുറവ് വരുത്തുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റിലെ കടം 14.4 ബില്യണ്‍ ആണെന്ന കണക്കുകള്‍ പുറത്തുവന്നതോടെ ഒസ്ബോണിന്റെ നില പരുങ്ങലിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല