പലിശനിരക്ക് അടുത്ത മൂന്നു വര്‍ഷം അര ശതമാനത്തില്‍ തുടരുമെന്ന വാര്‍ത്ത വീടുവിപണിയ്ക്ക് ഉണര്‍വേകുന്നു.ബ്രിട്ടനിലെ പലിശനിരക്ക് ഇപ്പോഴുള്ള പോലെ തന്നെ എക്കാലത്തെയും താഴ്ന്ന നിരക്കായ അര ശതമാനത്തില്‍ അടുത്ത മൂന്ന് വര്‍ഷവും തുടരുമെന്ന് പറഞ്ഞത് പ്രശസ്ത കാപിറ്റല്‍ എക്കണോമിക്സ്റ്റ് വിക്കി റെഡ് വുഡ് ആണ്.ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ ഈ മാസത്തെ കണക്കുകള്‍ പുറത്തു വിട്ടതിനു പുറകെയാണ് വിക്കിയുടെ പ്രവചനം.
ബാങ്കിന്റെ സാമ്പത്തിക നയതന്ത്രകമ്മറ്റി നിലവിലെ 4.2 ശതമാനത്തില്‍ നിന്നും നാണയപ്പെരുപ്പം വരും മാസങ്ങളില്‍ 5 ശതമാനത്തില്‍ അധികമായെക്കാമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ‘ഭക്ഷവസ്തുക്കലുടെയും മറ്റു ആവശ്യവസ്തുക്കലുടെയും വിലയില്‍ സമീപകാലത്തുണ്ടായിട്ടുള്ള മാറ്റങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അല്പം കൂടി കൂടാന്‍ സാധ്യതയുണ്ട്’ അവര്‍ പറഞ്ഞു.
2013 അല്ലെങ്കില്‍ 2014 വരെ പലിശനിരക്കില്‍ കാര്യമായ മാറ്റമൊന്നും വരുത്തില്ല. ഇത് നിക്ഷേപകരെ മോശമായ് ബാധിക്കുമെങ്കിലും വീട് വാങ്ങുന്നവര്‍ക്കും മറ്റും സഹായകമായിരിക്കും.
വിക്കിയുടെ ഈ പ്രവചനം ഹൌസിംഗ് മാര്‍ക്കറ്റിലെ മാറ്റങ്ങള്‍ ശരിവയ്ക്കുന്നതാണ്.ഇക്കഴിഞ്ഞ ആറു മാസം കൊണ്ട് ശരാശരി വീടുവിലയില്‍ അയ്യായിരം പൌണ്ടിന്റെ വര്‍ധനയുണ്ടായതായി പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ആയ സൂബ്ല പുറത്തു വിട്ട കണക്കുകള്‍ പറയുന്നു.ഒരു ദിവസം ശരാശരി മുപ്പതു പൌണ്ടിന്റെ വില വര്‍ധനയാണ് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസക്കാലയളവില്‍ ഇംഗ്ലണ്ടില്‍ ഉണ്ടായിരിക്കുന്നത്.ഒളിമ്പിക്സ് വില്ലേജിന്റെ അടുത്തുള്ള സ്ഥലങ്ങളില്‍ ഉണ്ടായ വര്‍ധന ഏകദേശം മുപ്പതു ശതമാനത്തിനടുത്താണ്.എന്തായാലും വീടുവിലയിലെ വര്‍ധന വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെയും പലിശനിരക്കിലെ കുറവ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും സഹായിക്കുമെന്ന് തീര്‍ച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല