1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2015

ഓസ്‌ട്രേലിയന്‍ സാമ്പത്തി മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്കുകള്‍ രണ്ട് ശതമാനമാക്കി നിശ്ചയിച്ചു. നാല് ശതമാനത്തിന് മുകളിലായിരുന്ന പലിശനിരക്കാണ് ഇപ്പോള്‍ സാമ്പത്തിക മേഖലയുടെ ഉണര്‍വിനായും കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് വര്‍ദ്ധിപ്പിക്കുന്നതിനായും രണ്ട് ശതമാനമാക്കി കുറച്ചിരിക്കുന്നത്. 2011 മുതല്‍ ഇങ്ങോട്ട് പലിശനിരക്കുകളില്‍ താഴ്ച്ചയുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്ര വലിയ കുറവ് പശിശയില്‍ ആര്‍ബിഎ വരുത്തുന്നത്.

ചൈനക്കാര്‍ക്ക് ഇരുമ്പയിരിനോടുള്ള താല്‍പര്യം ഇടിഞ്ഞതോടെ ഓസ്‌ട്രേലിയന്‍ സാമ്പത്തികമേഖലയും പ്രതിസന്ധിയിലായി. ഓസ്‌ട്രേലിയയില്‍നിന്ന് ഏറ്റവും അധികം കയറ്റി അയക്കപ്പെടുന്ന വസ്തു ഇരുമ്പയിരാണ്. ചൈനയില്‍ കെട്ടിട നിര്‍മ്മാണങ്ങളുടെ തോതില്‍ കുറവുണ്ടായതോടെയാണ് ഇരുമ്പയിരിന് ആവശ്യക്കാര്‍ കുറഞ്ഞത്. പൂര്‍ണമായും ഖനി വ്യവസായങ്ങളെ ആശ്രയിക്കുന്ന തരത്തിലേക്ക് ഓസ്‌ട്രേലിയന്‍ സമ്പത്ഘടന മാറിയതോടെയാണ് കയറ്റുമതി കുറഞ്ഞത് രാജ്യത്തിന് ഇരുട്ടടിയായിരിക്കുന്നത്. ഇരുമ്പയിരിന്റെ കയറ്റുമതിയില്‍ കുറവു വന്നതോടെ നാല് ശതമാനമായിരുന്ന ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി ഉയര്‍ന്നു.

യുഎസില്‍ പലിശനിരക്ക് താഴ്ത്തിയപ്പോഴും ക്വാന്‍ഡിറ്റേറ്റീവ് ഈസിംഗ് പ്രോഗ്രാം അവതരിപ്പിച്ചപ്പോഴും ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യത്തിന് കോട്ടം തട്ടിയിരുന്നില്ല. ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബോധ്യപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. അതേസമയം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വേതന വര്‍ദ്ധനവ് നടപ്പില്‍ വരുത്താനും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് സാധിച്ചില്ല.

ഓസ്‌ട്രേലിയയില്‍ ഖനി വ്യവസായം തഴച്ചു വളര്‍ന്നപ്പോള്‍ മറ്റുള്ള മേഖലകള്‍ക്ക് കാര്യമായ ഇടിവ് സംഭവിച്ചു. തുച്ഛമായ ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ളവ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറച്ചു. ഇവിടെ ഏറ്റവും പ്രതികൂലമായി ബാധിക്കപ്പെട്ടത് കാര്‍ നിര്‍മ്മാണ മേഖലയെയാണ്. തകര്‍ച്ചയുടെ വക്കിലാണ് ഇവിടുത്തെ വാഹനനിര്‍മ്മാണ മേഖല.

ആര്‍ബിഎ പലിശനിരക്കുകളില്‍ ഇളവു വരുത്തിയതോടെ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഈ പ്രക്രിയ തുടരുമെന്നാണ് ബാങ്ക് അധികൃതര്‍ കരുതുന്നത്. തൊഴില്‍ മേഖലയിലും കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.